ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പൈലറ്റ് പാരച്യൂട്ട് വഴി പുറത്തുകടന്നതായി ഇറാനിയന്‍ സ്‌റ്റേറ്റ് ടിവിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. ശത്രു പൈലറ്റിനെയോ പൈലറ്റുമാരെയോ ജീവനോടെ പിടികൂടി പൊലീസിനോ സൈന്യത്തിനോ കൈമാറുന്നവര്‍ക്ക് വിലപിടിപ്പുള്ള പ്രതിഫലം നല്‍കുമെന്ന് സ്‌റ്റേറ്റ് ടിവി അറിയിച്ചു. വിമാനം തകര്‍ന്നുവീണ സ്ഥലത്തേക്ക് ജനങ്ങള്‍ തങ്ങളുടെ വാഹനങ്ങളില്‍ കൂട്ടത്തോടെ പോകുകയാണെന്നും, പൈലറ്റിനോട് ആരും മോശമായി പെരുമാറരുതെന്ന് ഇറാനിയന്‍ സായുധ സേന ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്‌റ്റേറ്റ് ടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.
മധ്യ ഇറാനില്‍ ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡ്‌സ് ഒരു എഫ് 35 സ്‌റ്റെല്‍ത്ത് യുദ്ധവിമാനം വെടിവച്ചിട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ അവകാശപ്പെട്ടിരുന്നു. അമേരിക്കന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളുടേതെന്ന് പറയപ്പെടുന്ന ചിത്രങ്ങള്‍ ഇറാനിലെ തസ്‌നിം വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ചു. പൈലറ്റ് രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്നും ഏജന്‍സി പറഞ്ഞു. എഫ്15ഇ സ്‌െ്രെടക്ക് ഈഗിള്‍ വിമാനവും തകര്‍ത്തതായി ഇറാനിയന്‍ മാധ്യമങ്ങള്‍ അവകാശപ്പെട്ടു.
ഫെബ്രുവരി 28ന് സംഘര്‍ഷം ആരംഭിച്ചതിന് ശേഷം മൂന്നാം തവണയാണ് എഫ്35 വിമാനം വെടിവച്ചിട്ടതായി ഇറാന്‍ അവകാശപ്പെടുന്നത്. മാര്‍ച്ച് 23നും ഏപ്രില്‍ 2നും ഇറാന്‍ സമാനമായ അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അവ തള്ളിക്കളഞ്ഞിരുന്നു.
എല്ലാ യുഎസ് യുദ്ധവിമാനങ്ങളും സുരക്ഷിതമാണെന്നും ഇറാന്‍ മാധ്യമങ്ങള്‍ കുറഞ്ഞത് ആറ് തവണയെങ്കിലും ഇത്തരത്തില്‍ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും യുഎസ് അധികൃതര്‍ പറഞ്ഞു. ഇപ്പോഴത്തെ ഇറാനിയന്‍ അവകാശവാദങ്ങളെക്കുറിച്ച് യുഎസ് സെന്‍ട്രല്‍ കമാന്‍ഡോ പെന്റഗണോ വൈറ്റ് ഹൗസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha


























