സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...

സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രമുഖ സിനിമാ നടിയുടെ വീട്ടിൽ വിവാഹാഭ്യർത്ഥനയുമായി എത്തിയ യുവാവ് അവിടെ പരിഭ്രാന്തി സൃഷ്ടിച്ചു. കയ്യിൽ കരുതിയ പുത്തൻ സാരി ഉയർത്തിക്കാട്ടി തന്നെ വിവാഹം കഴിക്കണമെന്ന് താരം താമസിക്കുന്ന വീടിന് മുന്നിൽ നിന്ന് ഇയാൾ ഉറക്കെ വിളിച്ചു പറയുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. കടയിൽ നിന്നും അല്പം മുൻപ് വാങ്ങിയ സാരിയുമായാണ് ഇയാൾ നടിയുടെ വീട്ടുമുറ്റത്ത് എത്തിയത്. അപ്രതീക്ഷിതമായുണ്ടായ ഈ സംഭവത്തിൽ നടിയും കുടുംബവും ആകെ ഭയന്നുപോയി. ഉടൻ തന്നെ വീട്ടുകാർ അകത്തു കയറി വാതിലടയ്ക്കുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
തുടർന്ന് നടി നൽകിയ പരാതിയിൽ ഈ യുവാവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണുള്ളത്. കഴിഞ്ഞ ഡിസംബർ മുതൽ ഇയാൾ നടിയെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിലൂടെ പിന്തുടരുകയും അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു. തുടർച്ചയായ ശല്യപ്പെടുത്തലുകൾക്ക് പിന്നാലെയാണ് ഇപ്പോൾ നേരിട്ട് വീട്ടിലെത്തി ഇയാൾ അതിക്രമം കാട്ടിയത്. സംഭവത്തിൽ കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിനെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സോഷ്യൽ മീഡിയ വഴിയുള്ള അതിക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























