Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

നീ തങ്കപ്പനല്ലെടാ പൊന്നപ്പന്‍... കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പരാതിപ്പെടുകയും ഒറ്റയാള്‍ പോരാട്ടം നടത്തുകയും ചെയ്ത സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ട് ഒടുവില്‍ തിരിച്ചെത്തി; നാട് തീ തിന്നവെ യാത്ര പോയതാണെന്നാണ് സുജേഷ് നല്‍കുന്ന വിശദീകരണം

20 SEPTEMBER 2021 08:55 AM IST
മലയാളി വാര്‍ത്ത

More Stories...

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....

തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

സുജേഷ് കല്ലാട്ട് ഒരു വ്യക്തിയല്ല പ്രസ്ഥാനമാണെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞ ദിനങ്ങളാണ് കടന്നു പോയത്. എന്തെല്ലാം കഥകളാ മെനഞ്ഞെടുത്തത്. അവസാനം കാണാതായ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സുജേഷ് വീട്ടില്‍ എത്തിയത്. യാത്ര പോയതാണെന്നാണ് സുജേഷ് നല്‍കുന്ന വിശദീകരണം.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പരാതിക്കാരനാണ് സുജേഷ്. അതേസമയം, ശനിയാഴ്ച മുതല്‍ സുജേഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

 



ഇതില്‍ കേസടുത്തതിനാല്‍ സുജേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒറ്റയാള്‍ സമരം നടത്തിയയാളാണ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ സുജേഷ്. പാര്‍ട്ടിയിലെ എതിര്‍പ്പ് അവഗണിച്ചായിരുന്നു സമരം. പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളിലും സുജേഷ് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് വധഭീഷണി നേരിട്ടിരുന്നു. ഇതിനിടെയാണ് കാണാതാകുന്നത്.

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പരാതിപ്പെടുകയും ഒറ്റയാള്‍ പോരാട്ടം നടത്തുകയും ചെയ്ത സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ കാണാതായെന്ന പരാതി വന്നതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട കെ.കെ. സുജേഷ് കണ്ണാട്ടിനെയാണ് കാണാതായത്.

 


സുജേഷിനെ ശനിയാഴ്ച വൈകിട്ട് മുതല്‍ കാണാനില്ലെന്ന് കാട്ടി സഹോദരന്‍ സുരേഷാണ് ഇരിങ്ങാലക്കുട പൊലീസില്‍ പരാതി നല്‍കിയത്.

ശനിയാഴ്ച കാറില്‍ കയറി വീട്ടില്‍ നിന്നും പോയ സുജേഷ് ഞായറാഴ്ച വൈകിട്ട് വരെ തിരിച്ചെത്തിയില്ലെന്നും രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ആണെന്നും പരാതിയിലുണ്ട്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും സുജേഷിന്റെ മൊബൈല്‍ ലൊക്കേഷന്‍ കണ്ണൂര്‍ ജില്ലയ്ക്കടുത്തുണ്ടെന്ന് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

കരുവന്നൂര്‍ ബാങ്ക് ക്രമക്കേടിനെതിരെ ഏറെക്കാലമായി സുജേഷ് രംഗത്തുണ്ട്. ബാങ്കിലെ തട്ടിപ്പിനെതിരെ പ്രതികരിക്കുകയും ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇടുകയും ചെയ്ത സുജേഷിനെ ആഗസ്റ്റിലാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സി.പി.എം പൊറത്തിശേരി സൗത്ത് ലോക്കല്‍ കമ്മിറ്റി പുറത്താക്കിയത്. 100 കോടിയിലേറെ തട്ടിപ്പ് നടന്നെന്ന് ഉറപ്പായതോടെ ബാങ്കിന് മുന്നില്‍ ഒറ്റയാള്‍ പ്രതിഷേധവും നടത്തിയിരുന്നു.

 



കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ ഒറ്റയാള്‍ സമരം നടത്തിയതുമായി ബന്ധപ്പെട്ട് ഭീഷണിയുണ്ടായിരുന്നുവെന്ന് സുജേഷ് കണ്ണാട്ടിന്റെ ബന്ധുക്കള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് ഉന്നത ബന്ധമുണ്ടെന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്ന് വധഭീഷണി നേരിടേണ്ടിവന്നുവെന്നും, എസ്.പിക്ക് പരാതി കൊടുത്തെങ്കിലും അന്വേഷണമുണ്ടായില്ലെന്നും സുജേഷും ആരോപിച്ചിരുന്നു.

കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റൊരു സഹകരണ ബാങ്കിനെതിരെ 2017ല്‍ സി.പി.എം സമരം നടത്തിയപ്പോള്‍ ഇവിടത്തെ തട്ടിപ്പിനെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. ബ്രാഞ്ച്, ഏരിയാ കമ്മിറ്റികളിലും ജില്ലാ കമ്മിറ്റി അംഗങ്ങളോടും ഇക്കാര്യം സുജേഷ് സൂചിപ്പിച്ചിരുന്നു. ക്ഷീരകര്‍ഷകരും നെല്‍ക്കര്‍ഷകരുമായ നിരവധി പേര്‍ക്ക് പണം പിന്‍വലിക്കാനാവാതെ വന്നതോടെയാണ് ജൂണ്‍ പതിനാലിന് സുജേഷ് ബാങ്കിന് മുന്നില്‍ സമരം നടത്തിയത്.

 


കേസിലെ മുഖ്യ പ്രതികളിലൊരാളായ ബിജു കരീമിനെതിരെ സംസാരിച്ചപ്പോള്‍ പാര്‍ട്ടി താക്കീത് ചെയ്തു. ചിലരെ പുറത്താക്കി മുഖം രക്ഷിക്കാനുള്ള നടപടി കൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നും, വിശദീകരണം ചോദിക്കാതെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്നും സുജേഷ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിനിടെയാണ് സമരവും കാണാതാകലും തിരിച്ചു വരലും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (2 minutes ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (11 minutes ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (46 minutes ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (1 hour ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (1 hour ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (2 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (2 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (2 hours ago)

യുദ്ധാനന്തര ഗാസ പദ്ധതി ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്...  (2 hours ago)

നിമിഷ പ്രിയയുടെ മോചനത്തിനായി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ വ്യാജ അക്കൗണ്ടിലേക്ക് പണം സ്വരൂപിക്കുന്നതായി പരാതി...  (2 hours ago)

പത്തനംതിട്ടയിൽ കൊടും മഴ...പള്ളി സെമിത്തേരിയുടെ സംരക്ഷണഭിത്തി തകർന്ന്, ശവപ്പെട്ടി റോഡിൽ വീണു..മതിൽ പൂർണമായും തകരുന്ന നിലയിലാണെന്നും അടിയന്തരമായി സംരക്ഷണമേർപ്പെടുത്തണമെന്നും പരിസരവാസികളും യാത്രക്കാരും ആ  (2 hours ago)

വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും  (3 hours ago)

സിംഗപ്പൂരില്‍ പുതിയ കോവിഡ് തരംഗം;  (3 hours ago)

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. നഗരപരിധിയിലെ ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി  (4 hours ago)

സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍.... പൊതുപ്രവര്‍ത്തകരെ അധിക്ഷേപങ്ങള്‍ കൊണ്ട് തളര്‍ത്തി കളയാമെന്നോ തകര്‍ത്ത് കളയാമെന്നോ കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്  (4 hours ago)

Malayali Vartha Recommends