Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുത്ത് ശബരിമലയില്‍ വിമാനത്താവളം നിര്‍മ്മിക്കാനുള്ള പിണറായി വിജയന്റെ നീക്കം പൊളിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി

20 SEPTEMBER 2021 11:09 AM IST
മലയാളി വാര്‍ത്ത

ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുത്ത് ശബരിമലയില്‍ വിമാനത്താവളം നിര്‍മ്മിക്കാനുള്ള പിണറായി വിജയന്റെ നീക്കം പൊളിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

വിമാനത്താവളത്തിന് വേണ്ടി കേരളം തയ്യാറാക്കി കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. ചട്ടം അനുസരിച്ചുള്ള റണ്‍വേ തയ്യാറാക്കാന്‍ ചെറുവള്ളി എസ്‌റ്റേറ്റിനാകില്ലെന്നാണ് ഡിജിസിഎ റിപ്പോര്‍ട്ടിലുള്ളത്. കേരളത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ഡിജിസിഎ റിപ്പോര്‍ട്ട് നല്‍കിയത്.

 



വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം ഉറപ്പുവരുത്താനുള്ള സ്ഥലം അവിടെയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മംഗലാപുരത്തിനും കോഴിക്കോടിനും സമാനമായ സാഹചര്യമാണ് ചെറുവള്ളി എസ്‌റ്റേറ്റിലുള്ളത്. രണ്ടു ഗ്രാമങ്ങള്‍ ഇതോടെ ഇല്ലാതാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചെറുവള്ളി എസ്സ്‌റ്റേറ്റ് ഏറ്റെടുത്ത് ശബരിമലയില്‍ വിമാനത്താവളം സ്ഥാപിക്കാനുള്ള കേരള സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ സി പി എം ഒത്തുകളിയാണെന്ന് അക്കാലത്ത് തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ബിലീവിയേഴ്‌സ് ചര്‍ച്ചിനെ സഹായിക്കാനാണ് സര്‍ക്കാര്‍ ഇത്തരമൊരു ഉത്തരവിറക്കിയതെന്ന് സംശയം ഉയര്‍ന്നിരുന്നു.

 



എന്നാല്‍ കേരള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിലീവിലയേഴ്‌സ് ചര്‍ച്ച് രംഗത്തെത്തിയിരുന്നു. ചെറുവള്ളി എസ്‌റ്റേറ്റ് തങ്ങളുടേതാണെന്ന് സുപ്രീം കോടതി ഉത്തരവ് ഉണ്ടെന്നാണ് ചര്‍ച്ചിന്റെ വാദം.

അന്ന് റവന്യു മന്ത്രിയായിരുന്നത് കെ.ചന്ദ്രശേഖരനാണ്. അദ്ദേഹവും റവന്യു വകുപ്പും
ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരായിരുന്നു. റവന്യു വകുപ്പ് അറിയാതെയാണ് അന്ന് സര്‍ക്കാര്‍ കരുക്കള്‍ നീക്കിയത്. നേരത്തെ യു ഡി എഫ് സര്‍ക്കാരും ചെറുവള്ളി എസ്‌റ്റേറ്റ് വിമാനത്താവളത്തിനു വേണ്ടി ഏറ്റെടുക്കാന്‍ ആലോചിച്ചിരുന്നു. വിവാദങ്ങള്‍ ഭയന്നാണ് അവര്‍ പിന്‍മാറിയത്.

 



എസ്‌റ്റേറ്റ് ഏറ്റെടുക്കാനുള്ള തുക കോടതിയില്‍ കെട്ടിവയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എസ്‌റ്റേറ്റ് തങ്ങളുടെ വകയാണെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. എസ്‌റ്റേറ്റ് സര്‍ക്കാര്‍ വകയാണെങ്കില്‍ സര്‍ക്കാര്‍ എന്തിനാണ് സ്ഥലം ഏറ്റെടുക്കാനുള്ള തുക കോടതിയില്‍ കെട്ടി വയ്ക്കുന്നത് എന്നാണ് ബിലീവിയേഴ്‌സ് ചര്‍ച്ച് ചോദിച്ചത്. തീര്‍ച്ചയായും അതൊരു ചോദ്യം തന്നെയായിരുന്നു. ഇവിടെയാണ് ഒത്തുകളി സംശയിച്ചത്. പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചാണ് എസ്‌റ്റേറ്റ് ഏറ്റെടുക്കാന്‍ അന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.

കോടതിയില്‍ പണം കെട്ടി വച്ച് എസ്‌റ്റേറ്റ് ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്നും ഭൂമി സര്‍ക്കാരിന്റേതല്ലെന്ന് മനസിലാക്കാമെന്ന് ചര്‍ച്ച് പറയുന്നു. ഏറ്റെടുക്കാന്‍ പോകുന്നത് തര്‍ക്ക ഭൂമിയാണെന്ന വാദം ചര്‍ച്ച് പൂര്‍ണ്ണമായും തള്ളികളഞ്ഞു. രാജ്യത്തെ ഒരു കോടതിയിലും എസ്‌റ്റേറ്റ് സംബന്ധമായ ഒരു കേസും നിലവിലില്ലെന്നാണ് ചര്‍ച്ചിന്റെ വാദം. സുപ്രീം കോടതിയും ഹൈക്കോടതിയും ഇക്കാര്യം വിധികളിലൂടെ സ്ഥാപിച്ചിട്ടുണ്ടെന്നും ചര്‍ച്ച് വാദിക്കുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങള്‍ എതിരല്ലെന്നും സഭ വാദിക്കുന്നു. നിയമനടപടികളില്‍ കുരുങ്ങി വിമാനത്താവളം നടക്കാതെ പോയാല്‍ അതിന്റെ ഉത്തരവാദിത്വം സഭയ്ക്കല്ലെന്നും സഭ വാദിച്ചു..

 



2560 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഭൂമി ബിലീവിയേഴ്‌സിന്റെതല്ലെങ്കില്‍ എന്തിനാണ് സര്‍ക്കാര്‍ കോടികള്‍ കെട്ടിവയ്ക്കുനത്. എറണാകുളത്തും തിരുവനന്തപുരത്തും വിമാനത്താവളമുള്ളപ്പോള്‍ ഇനിയൊരെണ്ണം എന്തിനാണെന്നും നാട്ടുകാര്‍ ചോദിക്കുന്നു. 2263 ഏക്കര്‍ സ്ഥലം ഹാരിസണ്‍ മലയാളത്തില്‍ നിന്നുമാണ് ചര്‍ച്ച് വാങ്ങിയത്. ഇക്കാര്യം സര്‍ക്കാര്‍ സമ്മതിക്കുന്നുണ്ട്.

നടക്കുന്ന തര്‍ക്കങ്ങള്‍ കണ്ണില്‍ മണ്ണിടാനുള്ളതാണെന്നും സര്‍ക്കാര്‍ കോടതിയില്‍ കെട്ടിവയ്ക്കുന്ന തുക ബിലീവിയേഴ്‌സ് ചര്‍ച്ച് കോടതിയില്‍ നിന്നും സന്തോഷത്തോടെ കൈപ്പറ്റുമെന്നും എതിരാളികള്‍ പറയുന്നു.


കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്നാണ് മുന്‍ എം എല്‍ എ രാജു എബ്രഹാം പറഞ്ഞത്. രാജു എബ്രഹാമിന്റെ പ്രസ്താവനയും ദുരഹമായി മാറുകയാണ്.

സ്വാഭാവികമായും ശബരിമല വികസനത്തെ തടസ്സപ്പെടുത്താല്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചതായി ആരോപണം ഉയരാന്‍ സാധ്യതയുള്ള വിഷയമാണിത്. അതല്ല ശരി. സര്‍ക്കാര്‍ പണം ഉപയോഗിച്ച് സര്‍ക്കാരിനെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു..  (14 minutes ago)

ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മലപ്പുറം വെളിയങ്കോട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു  (23 minutes ago)

പ്രശസ്ത നോവലിസ്റ്റും ശാസ്ത്രസാഹിത്യകാരനും ബാലസാഹിത്യകാരനും കേരള കാർഷിക സർവ്വകലാശാല അക്കാദമിക് വിഭാഗം മുൻ സീനിയർ ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്ന ഡോ ടി ആർ ശങ്കുണ്ണി അന്തരിച്ചു  (25 minutes ago)

കാര്‍ റോഡരകിലെ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു...  (56 minutes ago)

വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ എട്ട് മരണം... റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി  (1 hour ago)

രണ്ടു ടേം കഴിഞ്ഞവർ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന സി.പി.എം -ൻ്റെ പ്രഖ്യാപിത തീരുമാനം പിണറായി ഇത്തവണ അട്ടിമറിച്ചു; മുഖ്യമന്ത്രിയ്ക്ക് അധികാര ദുർമോഹമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (1 hour ago)

ഇടുക്കി നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു...  (1 hour ago)

27 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്    (1 hour ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

  ഇന്ധന പ്രതിസന്ധി തുടരുന്നതിനിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്... ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കർ  (1 hour ago)

വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി... സംഭവത്തിൽ 12 പേർ അറസ്റ്റിൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (2 hours ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (2 hours ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (3 hours ago)

Malayali Vartha Recommends