കരുവന്നൂരില്‍ നിന്ന് കാണാതായ സിപിഎം മുന്‍ പ്രാദേശിക നേതാവ് സുജേഷ് കണ്ണാട്ട് വീട്ടില്‍ തിരിച്ചെത്തി... കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സമരം ചെയ്തിരുന്ന സുജേഷിനെ ശനിയാഴ്ച രാത്രി മുതലാണ് കാണാതായത്
കരുവന്നൂരില്‍ നിന്ന് കാണാതായ സിപിഎം മുന്‍ പ്രാദേശിക നേതാവ് സുജേഷ് കണ്ണാട്ട് വീട്ടില്‍ തിരിച്ചെത്തി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സമരം ചെയ്തിരുന്ന സുജേഷിനെ ശനിയാഴ്ച രാത്രി മുതലാണ് കാണാതായത്.
സിപിഎം മുന്‍ പ്രാദേശിക നേതാവും ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.അദ്ദേഹത്തിന്റെ സഹോദരന് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച പുലര്‍ച്ചെ സുജേഷ് വീട്ടില്‍ തിരിച്ചെത്തി.
കണ്ണൂര്‍ വരെ പോയി എന്നാണ് പുലര്‍ച്ചെ ഒന്നരയോടെ വീട്ടില്‍ തിരിച്ചെത്തിയ സുജേഷ് ബന്ധുക്കളോട് പറഞ്ഞത്. തന്റെ യാത്രയും ബാങ്കിലെ പ്രശ്നങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. വീട്ടുകാര്‍ ഭയപ്പെട്ടതില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.കാറിലാണ് സുജേഷ് വീടുവിട്ടറങ്ങിയത്.
പൊലീസ് അന്വേഷണത്തില്‍ അവസാന ടവര്‍ ലൊക്കേഷന്‍ കണ്ണൂര്‍ ജില്ലയാണെന്ന് കണ്ടെത്തിയിരുന്നു. ഇന്നലെ നടന്ന മാടായിക്കോണം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ അസ്വസ്ഥനായിരുന്നു. സി പി എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം ഏറെ ദുഖിതനായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.
https://www.facebook.com/Malayalivartha