ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച സ്ത്രീയെ സാഹസികമായി രക്ഷപ്പെടുത്തി
ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച സ്ത്രീയെ സാഹസികമായി രക്ഷപ്പെടുത്തി. മുംബൈയിലെ വാസൈ റോഡ് റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവമുണ്ടായത്.
രണ്ട് സ്ത്രീകളും ഒരു പുരുഷനും ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കവേ ആദ്യം കയറാന്‍ ശ്രമിച്ച സ്ത്രീയാണ് കാല് വഴുതി വീണത്.
ഒപ്പമുണ്ടായിരുന്ന പുരുഷന് സ്ത്രീയുടെ കൈയ്യില്‍ ബലമായി പിടിച്ചതുകൊണ്ട് മാത്രമാണ് അവര്‍ തീവണ്ടിക്ക് അടിയിലേക്ക് വീഴാതിരുന്നത്. ഉടന്‍തന്നെ മറ്റുയാത്രക്കാര്‍ ഓടിയെത്തി സ്ത്രീയെ വലിച്ച് പുറത്തെടുത്തു. അതിനുശേഷമാണ് തീവണ്ടി നിന്നത്.
"
https://www.facebook.com/Malayalivartha