ഒരേ ദിശയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറില്‍ ടാങ്കര്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം
ഒരേ ദിശയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറില്‍ ടാങ്കര്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. ധര്‍മടം മീത്തലെ പീടികക്ക് സമീപം ഇ.കെ ഹൗസില്‍ എട്ടുകണ്ടത്തില്‍ നസീമയാണ് (51) മരിച്ചത്.
ദേശീയപാതയില്‍ ധര്‍മടം റെയില്‍വേ സ്റ്റേഷന് റോഡിന് സമീപത്തായി ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. ധര്‍മടത്തെ തറവാട്ട് വീട്ടില്‍നിന്നും സ്കൂട്ടറില്‍ മുഴപ്പിലങ്ങാട് റഹ് മാനിയ പള്ളിക്കടുത്ത നസീമ മന്‍സിലിലേക്ക് പോകുകയായിരുന്നു.
പിന്നാലെയെത്തിയ ടാങ്കര്‍ ലോറിയാണ് ഇടിച്ചത്. റോഡില്‍ തെന്നിവീണ നസീമക്ക് ഗുരുതര പരിക്കേറ്റു. പരിസരവാസികള്‍ ഉടന്‍ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പിന്നീട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha