ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യക്കായി മെഡല്‍നേടിയ 17 താരങ്ങള്‍ക്ക് ആദരവുമായി കെഎസ്ആര്‍ടിസി...

ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യക്കായി മെഡല്‍നേടിയ 17 താരങ്ങള്‍ക്ക് ആദരവുമായി കെഎസ്ആര്‍ടിസി. ഇവരുടെ ചിത്രം ആലേഖനം ചെയ്ത വിനൈല്‍ സ്റ്റിക്കറുകള്‍ ബസില്‍ പതിച്ചു.
തിരുവനന്തപുരം നഗരത്തില്‍ വേളിയിലേക്ക് സര്‍വീസ് നടത്തുന്ന ആര്‍എന്‍എ 492 നമ്പര്‍ ബസിലാണ് സ്റ്റിക്കര്‍ പതിച്ചത്.
അവനി ലേഖറ, പ്രമോദ് ഭഗത്ത്, കൃഷ്ണ നാഗര്‍, സുമിത് ആന്റില്‍, മനീഷ് നര്‍വാള്‍, ഭവിനബെന്‍ പട്ടേല്‍, സിങ്രാജ് അധാന, യോഗേഷ് കതുനിയ, നിഷാദ് കുമാര്‍, മാരിയപ്പന്‍ തങ്കവേലു, പ്രവീണ്‍ കുമാര്‍, ദേവേന്ദ്ര ജചാരിയ, സുഹാസ് യതിരാജ്, ഹര്‍വിന്ദര്‍ സിങ് , ശരത് കുമാര്‍, സുന്ദര്‍ സിങ് ഗുര്‍ജാര്‍, മനോജ് സര്‍ക്കാര്‍ എന്നിവരുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്.
കെഎസ്ആര്‍ടിസി സോഷ്യല്‍ മീഡിയ സെല്ലിലെ ഗ്രാഫിക് ഡിസൈനറായ എ കെ ഷിനുവാണ് ഇതിന്റെ ഡിസൈന്‍ തയ്യാറാക്കിയത്. സിറ്റി ഡിപ്പോയിലെ ജീവനക്കാരനായ വി മഹേഷ് കുമാറാണ് ബസ് അണിയിച്ചൊരുക്കിയത്.
നേരത്തെ ടോക്യോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ പി ആര്‍ ശ്രീജേഷിനും കെഎസ്ആര്‍ടിസി ആദരവ് സമര്‍പ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha


























