റോഡില്‍ ഇറക്കിയിട്ടിരുന്ന പാറപ്പൊടിയില്‍ തെന്നി സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

റോഡില്‍ ഇറക്കിയിട്ടിരുന്ന പാറപ്പൊടിയില്‍ തെന്നി സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് നെട്ട ഹൗസിങ് ബോര്‍ഡിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അമല്‍ ബാഹുലേയന് (39) ദാരുണാന്ത്യമുണ്ടായത് .
ആര്‍ക്കിടെക്ടായ അമല്‍ ജോലി സ്ഥലത്തു നിന്നും വീട്ടിലേക്കു മടങ്ങുന്നതിനിടെ റോഡില്‍ കൂട്ടി ഇട്ടിരുന്ന മെറ്റല്‍ കൂനയില്‍ ബൈക്ക് കയറി മറിയുകയായിരുന്നു.
അപകടത്തില്‍ തലയ്ക്കു പരിക്കേറ്റ അമലിനെ വെള്ളനാട് സിഎച്ച്എസിയിലും അവിടെ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന അമല്‍ ഞായറാഴ്ച വീട്ടില്‍ നിന്ന് പോയ ശേഷം ഇന്നലെ രാവിലെയായിട്ടും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നെടുമങ്ങാട് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് സംഭവമറിയുന്നത്.
"
https://www.facebook.com/Malayalivartha


























