വേണ്ട വേണ്ടാന്ന് പറയുമ്പോഴും... തൊടുന്നതെല്ലാം വിവാദമായി വലിയ വാര്‍ത്താ പ്രാധാന്യം നേടുന്ന സുരേഷ് ഗോപിയുടെ മാധ്യമ ശ്രദ്ധ ഡല്‍ഹി നേതാക്കളെ സുരേഷ് ഗോപിയിലേക്കടുപ്പിക്കുന്നു; ബിജെപി അധ്യക്ഷനാകാനില്ല എന്ന് സുരേഷ് ഗോപി പറയുമ്പോഴും ചര്‍ച്ചകള്‍ സജീവം

ശബരിമല പ്രക്ഷോഭത്തിലൂടെ ജനകീയനായ കെ. സുരേന്ദ്രനെ ബിജെപി അധ്യക്ഷ സ്ഥാനത്ത് കൊണ്ട് വന്നപ്പോള്‍ പലതും പ്രതീക്ഷിച്ചതാണ്. എന്നാല്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ല.
സുരേന്ദ്രന്റെ ഗ്രാഫ് കുത്തനെ ഇടിയുകയും ചെയ്തു. അതേസമയം സുരേഷ് ഗോപി നേരെ തിരിച്ചാണ്. സുരേഷ് ഗോപിയുടെ ഗ്രാഫ് കുത്തനെ ഉയരുന്ന കാഴ്ചയാണ് കാണുന്നത്. ബിജെപി അധ്യക്ഷനാകാനില്ല എന്ന് സുരേഷ് ഗോപി പറയുമ്പോഴും അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടു വരാനുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണ്.
ബിജെപി സംസ്ഥാന അധ്യക്ഷനാകുമെന്ന സമൂഹമാധ്യമ പ്രചാരണത്തെ തള്ളി സുരേഷ് ഗോപി നേരത്തെ രംഗത്തെത്തിയിരുന്നു. നിലവിലെ അധ്യക്ഷന്‍ കെ സുരേന്ദ്രനെ മാറ്റുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചും പാല ബിഷപ്പിനെ കണ്ടും എസ്‌ഐയില്‍നിന്ന് സല്യൂട്ട് ചോദിച്ച് വാങ്ങിച്ചും സജീവമായിരുന്നു സുരേഷ്‌ഗോപി. അധ്യക്ഷനാകാനില്ലെന്നും അതിനുള്ള രാഷ്ട്രീയ വളര്‍ച്ച തനിക്കില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
ജനകീയ പ്രവര്‍ത്തനം തുടരും. കൊള്ളാവുന്ന ആള് അധ്യക്ഷനായി വരും. കോഴ കള്ളപ്പണം കേസുകള്‍ തെരഞ്ഞെടുപ്പ് പരാജയം എന്നിവയില്‍ കുടുങ്ങിയ കെ സുരേന്ദ്രനെ മാറ്റാന്‍ ദേശീയ നേതൃത്വത്തില്‍ ധാരണയുണ്ട്. സജീവമായി പാര്‍ടി പ്രവര്‍ത്തനത്തിലില്ലാത്ത പ്രമുഖരെ ആരെയെങ്കിലും അധ്യക്ഷനാക്കാനാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. തമിഴ്‌നാട്ടില്‍ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനെയാണ് അധ്യക്ഷനാക്കിയത്. തെരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയതും മുതിര്‍ന്ന റിട്ട. ഉദ്യോഗസ്ഥരെയായിരുന്നു.
അതേസമയം പാലാ ബിഷപ്പിന്റെ പരാമര്‍ശത്തില്‍ സംസ്ഥാന സര്‍ക്കാരിന് പിന്തുണയുമായി സുരേഷ് ഗോപി രംഗത്തെത്തി. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും നല്ല ബുദ്ധിയുള്ള സര്‍ക്കാരാണ് ഇവിടെയുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു. എല്ലാ വിഷയത്തിലും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കാര്യങ്ങള്‍ മനസ്സിലാവുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലായ്‌പ്പോഴും സര്‍ക്കാരിനെ കുറ്റം പറയേണ്ടതില്ലെന്നും സര്‍ക്കാര്‍ ഇടപെടല്‍ രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണെങ്കില്‍ അപ്പോള്‍ പ്രതികരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം പാലാ ബിഷപ്പിന്റെ പരാമര്‍ശം വലിയ വിവാദമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനത്തില്‍ ബിജെപി പ്രതിഷേധമുയര്‍ത്തിയിരുന്നു. പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സര്‍വകക്ഷി യോഗം വിളിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയേണ്ട കാര്യമില്ലെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചിരുന്നത്.
മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും സിപിഎമ്മിനും താലിബാന്‍ മനസാണുള്ളതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഹരിത വിഷയത്തില്‍ പാണക്കാട് കുടുംബം എടുത്തത് സ്ത്രീവിരുദ്ധമായ നിലപാടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാണക്കാട് കുടുംബത്തിന് ചേര്‍ന്ന നടപടിയല്ല ഇതെന്നും ഹരിതയില്‍ നടപ്പായത് താലിബാന്‍ രീതിയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
ഇങ്ങനെ സുരേഷ് ഗോപിയും സുരേന്ദ്രനും പ്രസ്താവനകള്‍ നടത്തുമ്പോള്‍ സുരേന്ദ്രന്റെ പ്രസ്താവനകള്‍ കാണാനില്ല. അതേസമയം സുരേഷ് ഗോപിയുടേത് വൈറലുമാകുന്നു.
"
https://www.facebook.com/Malayalivartha