പണി പാലും വെള്ളത്തില്‍.... സീറോ മലബാര്‍ സഭയെ പിണറായി തള്ളിയതെന്തിന്? വിവാദമായ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ റവന്യു സംഘത്തിന്റെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

വിദ്വേഷ പരാമര്‍ശം നടത്തി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ പാലാ ബിഷപ്പിനെ ഒതുക്കാന്‍ സര്‍ക്കാര്‍ സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷനെ കേസില്‍ കുരുക്കി . പ്രത്യക്ഷത്തില്‍ ഹൈക്കോടതിക്ക് വേണ്ടിയാണ് കേസെടുത്തതെന്ന് പറയുന്നുണ്ടെങ്കിലും മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതി പറഞ്ഞിട്ട് ആഴ്ചകളായി.
വിവാദമായ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ റവന്യു സംഘത്തിന്റെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇടപാടില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഉള്‍പ്പെട്ടിട്ടുണ്ടോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് അന്വേഷണം. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് അന്വേഷണം.
സാധാരണ ഗതിയില്‍ ആഭ്യന്തര വകുപ്പ് പ്രഖ്യാപിക്കേണ്ട അന്വേഷണമാണ് റവന്യു വകുപ്പ് ഏറ്റെടുത്തത്. ഇതിന് പിന്നില്‍ പലര്‍ക്കും അറിയാത്ത ഒരു രഹസ്യമുണ്ട്. ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് മുഖ്യമന്ത്രിയാണ്. റവന്യു വകുപ്പ് ഭരിക്കുന്നത് സി പി ഐ യും.
സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ വിചാരണ നേരിടണമെന്ന സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി അടുത്തിടെ ശരിവെച്ചിരുന്നു. ആലഞ്ചേരിയുടെ അപ്പീല്‍ തള്ളിയ ഹൈക്കോടതി ആറു കേസില്‍ ഒന്നില്‍ കൂടുതല്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് അന്വേഷണത്തിനുള്ള പുതിയ ടീം. ലാന്‍ഡ് റവന്യു വകുപ്പ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തെയാണ് നിയോഗിച്ചത്. സഭാ ഭൂമി ഇടപാടില്‍ പുറമ്പോക്ക് ഭൂമി ഉണ്ടോ എന്ന് പരിശോധിക്കും. തണ്ടപ്പേര് തിരുത്തിയോ, ക്രമക്കേടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും.
വ്യാജപട്ടയം ഉണ്ടാക്കിയും തണ്ടപ്പേര് തിരുത്തിയും ഇടപാട് നടന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. യഥാര്‍ത്ഥ പട്ടയത്തിന്റെ അവകാശിയെയും കണ്ടെത്തിയ പൊലീസും കൂടുതല്‍ അന്വേഷണം ശുപാാര്‍ശ ചെയ്തിരുന്നു. അതിവേഗം റിപ്പോര്‍ട്ട് നല്‍കാനാണ് നിദ്ദേശം. വിചാരണയില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നായിരുന്നു കര്‍ദ്ദിനാള്‍ അറിയിച്ചത്. അതിനിടെയാണ് ഭൂമി ഇടപാടിലെ റവന്യു അന്വേഷണം.
സര്‍ക്കാര്‍ സീറോ മലബാര്‍ സഭക്ക് പൂര്‍ണമായും എതിരായി കഴിഞ്ഞു. പാലാ ബിഷപ്പിനെതിരെ മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. ചൊവ്വാഴ്ച പോലും മുഖ്യമന്ത്രി പാലാ ബിഷപ്പിനെതിരെ രംഗത്തെത്തിയിരുന്നു. ക്ലിമി സ്ബ ബാവ വിളിച്ചുച്ചേര്‍ത്ത യോഗത്തിലും സീറോ മലബാര്‍ സഭയിലുള്ളവര്‍ പങ്കെടുത്തില്ല. ഇതെല്ലാം മുഖ്യമന്ത്രിയെ
ചൊടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നീക്കങ്ങള്‍ ക്യത്യമാണ്. അദ്ദേഹം പാലാ ബിഷപ്പിനെ തള്ളി പറഞ്ഞു കഴിഞ്ഞു.നര്‍ക്കോട്ടിക് ജിഹാദ് എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് മുഖ്യമന്ത്രി ഒരാഴ്ചക്ക് ശേഷം തള്ളിപ്പറഞ്ഞത്.
സീറോ മലബാര്‍ സഭയെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും ഇടതുമുന്നണി സര്‍ക്കാരും കഴിഞ്ഞ കുറെക്കാലമായി സ്വീകരിച്ചിരുന്നത്. അതിനൊക്കെ അവസാനം വന്നിരിക്കുകയാണ് മുഖ്യമന്ത്രിയുടെ വാക്കുകളിലൂടെ.
പാലാ ബിഷപ്പിനെ മുഖ്യമന്ത്രി തള്ളിയ ദിവസം തന്നെയാണ് ആലഞ്ചേരിക്കെതിരെ റവന്യു വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. അതായത് ആലഞ്ചേരിയെയും സീറോ മലബാര്‍ സഭയെയും ഇല്ലാതാക്കാന്‍ മുഖ്യമന്ത്രി നേരത്തെ തീരുമാനിച്ചിരുന്നു എന്നര്‍ത്ഥം. തീരുമാനം എടുത്തത് പിണറായി വിജയനാണ്. തീരുമാനത്തില്‍ നിന്നും അദ്ദേഹം മാറില്ല.
മാര്‍ ക്ലിമിസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നപ്പോള്‍ കണ്ട കൂട്ടായ്മയും പിണറായിയെ ഇരുത്തി ചിന്തിപ്പിച്ചു.
ആലഞ്ചേരി പിതാവിനും സീറോ മലബാര്‍ സഭക്കും എതിരെയുള്ള പിണറായിയുടെ നിലപാട്വ വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ സംശയമില്ല. സഭക്ക് ഇടതു മുന്നണി യോടുള്ള നിലപാടിന്റെ വ്യക്തതയും വരും ദിവസങ്ങളിലറിയാം.
https://www.facebook.com/Malayalivartha