ജീവിക്കാൻ മറ്റ് പണികൾ ഒന്നുമില്ല... ചെങ്ങന്നൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹിതനാണെന്ന വിവരം മറച്ചു വച്ച് വശീകരിച്ചെടുത്ത് പണം തട്ടി മുപ്പത്തിയഞ്ചുകാരൻ... പലപ്പോഴായി പണം നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിയുമെന്ന് ഭയപ്പെട്ട പെൺകുട്ടി ഉറക്കഗുളിക കഴിച്ച് ആശുപത്രിയിൽ; പോലീസ് എത്തിയപ്പോൾ സംഭവിച്ചത് ഇങ്ങനെ...

ചെങ്ങന്നൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് സ്വർണവും പണവും തട്ടിയ പ്രതി പിടിയിൽ. വയനാട് പൊഴുതന അച്ചൂരാൻകര പുലിയതോട്ടത്തിൽ രഞ്ജിതെന്ന് വിളിക്കുന്ന മുപ്പത്തഞ്ചുകാരനായ നൈലേഷാണ് പിടിയിലായത്.
വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന വിവരം മറച്ചുവച്ചായിരുന്നു പെൺകുട്ടിയെ ഇയാൾ കബളിപ്പിച്ചത്. ഒരു കുട്ടിയുടെ പിതാവായിരുന്നെങ്കിലും ഇയാളുടെ ദുശീലം കാരണം ഭാര്യ ഇയാളിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു. ഇയാൾക്ക് കാര്യമായ ജോലികളും ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് പ്രണയവും, തട്ടിപ്പും നടന്നത്.
ഫോണ്‍ വഴിയാണ് ഇയാള്‍ ചെങ്ങന്നൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത്. പിന്നീട് ഇരുവരും തമ്മില്‍ അടുപ്പത്തിലായി. അടുപ്പത്തിലായ ശേഷം നേരില്‍ കാണാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.
പക്ഷെ പലപ്പോഴും, സാമ്പത്തിക ബുദ്ധിമുട്ടുകൾ പറഞ്ഞ് ഇതിൽ നിന്ന് രഞ്ജിത്ത് ഒഴിഞ്ഞു മാറി. തനിക്ക് സാമ്പത്തികമായി ചില ബുദ്ധിമുട്ടുകളുണ്ടെന്ന് രഞ്ജിത്ത് പറഞ്ഞ് വിശ്വസിപ്പിച്ചപ്പോള്‍ തന്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണം പണയം വെച്ച് ഒരു പരിചയക്കാരന്‍ വഴി രഞ്ജിത്തിന്റെ അക്കൗണ്ടിലേക്ക് പെണ്‍കുട്ടി പണം അയച്ചു.
വീണ്ടും മറ്റു പല ആവശ്യങ്ങൾ പറഞ്ഞ് ഇയാൾ പെൺകുട്ടിയോട് പണം ആവശ്യപ്പെട്ടു. ഇതോടെ പെൺകുട്ടി വല്യമ്മയുടെ സ്വര്‍ണവും പണയം വെച്ച് പണം അയച്ചു. രണ്ട് തവണയായി 85,000 രൂപയാണ് അയച്ചത്. വീട്ടുകാര്‍ അറിയാതെ പണം അയച്ചു കൊടുത്തതില്‍ ഭയപ്പെട്ട പെൺകുട്ടി ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
ആശുപത്രിയിലായ പെൺകുട്ടിയുടെ മൊഴിയെടുക്കാൻ എത്തിയ പോലീസുകാരോടാണ് രഞ്ജിത്തിന് സ്വര്‍ണം പണയം വെച്ച്, പണം നല്‍കിയതും അടുപ്പത്തിലായിരുന്നു എന്ന കാര്യവും തുറന്നു പറഞ്ഞത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചെങ്ങന്നൂര്‍ പോലീസ് കേസെടുക്കുകയും ചെയ്തു.
തുടർന്ന് വയനാട്ടിലെത്തിയ പോലീസ് സംഘം മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സിഐ ജോസ് മാത്യുവിന്റെ നിർദേശപ്രകാരം എസ്ഐ എസ്.നിധീഷിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ ലിലേഷ്, ജയേഷ്, അനീസ് എന്നിവരായിരുന്നു പ്രതിയെ പിടികൂടിയത്.
പോലീസ് പിന്തുടരുന്ന വിവരം മനസ്സിലാക്കിയ പ്രതി ഫോൺ ഓഫ് ചെയ്തു കടക്കാൻ പദ്ധതിയിട്ടിരുന്നു. പ്രതിയെ കൂടുതൽ തവണ ഫോണിൽ ബന്ധപ്പെട്ട സുഹൃത്തിനെ കോൾ ലിസ്റ്റ് പരിശോധനയിലൂടെ കണ്ടെത്തി. പൊലീസ് സംഘം ഇയാളെ ഉപയോഗിച്ചു പ്രതിയെ വിളിച്ചു വരുത്തി പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha


























