ഭാര്യയെ കടക്കെണിയിലാക്കിയ ശേഷം മുങ്ങിയ ഭർത്താവ്; ഐ.എസിൽ ചേർന്ന മലയാളികളുടെ പട്ടിക മുഖ്യമന്ത്രി പറഞ്ഞപ്പോൾ ഞെട്ടിത്തരിച്ച് യുവതി! എട്ടു വർഷങ്ങൾക്ക് ശേഷമറിഞ്ഞ നടുക്കുന്ന വിവരം

നമ്മുടെ വേണ്ടപ്പെട്ടവരെ ആരെയെങ്കിലും കാണാതാകുമ്പോൾ അവർക്കായുള്ള അന്വേഷണം നാം നടത്താറുണ്ട്. ഇന്നലെ വരെ നമുക്കൊപ്പം കൂടെ ഉണ്ടായിരുന്ന ഒരാളെ പെട്ടെന്ന് കാണാതാവുകയും അവർക്ക് എന്ത് പറ്റി എന്ന് അറിയാതെയും ഇരിക്കുന്ന മാനസികാവസ്ഥ ചിന്തിക്കാൻ പോലും കഴിയാത്തതാണ്.
അങ്ങനെ ഒരു മാനസികാവസ്ഥയിലായിരുന്ന ഒരു യുവതി കഴിഞ്ഞ ദിവസം അറിഞ്ഞത് നടുക്കുന്ന വിവരം... ഭാര്യയെ കടക്കെണിയിലാക്കിയ ശേഷം മുങ്ങുകയായിരുന്നു ഭർത്താവ്. ഇയാളെക്കുറിച്ച് എട്ട് വർഷങ്ങൾക്കു ശേഷം മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിന്നും ഐഎസില്‍ ചേര്‍ന്നുവെന്ന വിവരമാണ് ഭാര്യ അറിഞ്ഞത് .
ബാലുശ്ശേരി സ്വദേശിയായ യുവതിയാണ് കഴിഞ്ഞദിവസം അത്യന്തം ഞെട്ടിക്കുന്ന വിവരങ്ങൾ അറിഞ്ഞത്. നർക്കോട്ടിക് ജിഹാദ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്ന മുഖ്യമന്ത്രി ഐ.എസിൽ ചേർന്ന മലയാളികളുടെ പട്ടിക പറഞ്ഞിരുന്നു.
അതിൽ ബാലുശ്ശേരി തുരുത്യാട് സ്വദേശി പ്രജുവുമുൾപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. അപ്പോൾ ആയിരുന്നു തന്റെ ഭർത്താവ് ഐഎസ് ചേർന്ന് വിവരം ആ ഭാര്യ അറിഞ്ഞത്.പ്രജു കിനാലൂർ മങ്കയം ആമിന ഉമ്മ കൊലക്കേസ് പ്രതികൂടിയാണ്. ഭാര്യയ്ക്കും വീട്ടുകാർക്കും വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കിയ ശേഷമാണ് ഇയാൾ അവരെ ഉപേക്ഷിച്ച് മുങ്ങിയത്. പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത വ്യക്തിയാണ് തന്റെ ഭർത്താവ് എന്ന് ആ യുവതി പറയുന്നു.
അതുകൊണ്ടുതന്നെ ഇയാൾ ഭീകരസംഘടനയിലെത്തിയതിൽ തനിക്ക് അത്ഭുതമൊന്നും തോന്നുന്നില്ലെന്നും ആ യുവതി വെളിപ്പെടുത്തി. നാലു വിവാഹം കഴിച്ച വ്യക്തിയാണ് ഇയാൾ. ഈ യുവതിയെ വിവാഹം കഴിക്കുന്നതിന് മൂന്നുവർഷംമുന്നേ തന്നെ പ്രജു ഇസ്ലാം മതത്തിലേക്ക് മാറിയിരുന്നു.
കടുത്ത മതവിശ്വാസം പുലർത്തിയിരുന്ന വ്യക്തിയാണ് ഇയാൾ. അതുകൊണ്ടുതന്നെ തന്നോടും ആ വഴിക്ക് നീങ്ങാൻ അയാൾ നിർബന്ധിച്ചിരുന്നു. അങ്ങനെ ചെയ്താൽ ഇഷ്ടംപോലെ പണം കിട്ടുമെന്നു പറഞ്ഞിരുന്നതായും യുവതി പറഞ്ഞു.എന്നാൽ യുവതി സുന്നി വിശ്വാസിയാണ്.
2009-ൽ മങ്കയം വാരിയമലയിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയാണ് ഇയാൾ കൊലചെയ്തത്. തെളിവുകളുടെ അഭാവത്താൽ പ്രജുവിനെയും മറ്റൊരു പ്രതിയായ ആമിന ഉമ്മയുടെ മകളുടെ മകൻ മൻസൂറിനെയും കോടതി വെറുതെ വിടുകയായിരുന്നു. പോലീസ് ഞങ്ങളെ കള്ളക്കേസിൽ കുടുക്കിയെന്ന ആരോപണം ഉയർത്തി മാധ്യമങ്ങൾക്ക് മുന്നിൽ അവർ അന്ന് വന്നിരുന്നു.
കോടതി കുറ്റവിമുക്തരാക്കിയ ശേഷവും കേസ് നടത്തിപ്പിനായി വലിയ സാമ്പത്തികച്ചെലവ് ഇവർ നേരിടേണ്ടി വന്നു. ഈ ആവശ്യത്തിനു വേണ്ടി ഭാര്യയുടെ ഉമ്മയുടെ പേരിലുള്ള ഏഴ് സെന്റ് സ്ഥലം സ്വകാര്യവ്യക്തിക്ക് പണയപ്പെടുത്തി ഇയാൾ ഏഴ് ലക്ഷം രൂപ വാങ്ങിയെടുക്കുകയായിരുന്നു.
യുവതിയുടെ പരിചയക്കാരും ബന്ധുക്കളുമായ പല വ്യക്തികളിൽനിന്നും ഇയാൾ പണം കടം വാങ്ങുന്ന അവസ്ഥ വരെയുണ്ടായി. വിവാഹസമയത്തുനൽകിയ 15 പവൻ സ്വർണവും ഇയാൾ സ്വന്തമാക്കി. എല്ലാം ഇയാൾ കൈക്കലാക്കിയ ശേഷം യുവതിയുടെ സ്കൂട്ടറും എടുത്തിരുന്നു.
എന്നിട്ട് ആയിരുന്നു ഇയാൾ മുങ്ങിയത്. ഭർത്താവിനെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകിയിട്ടും കാര്യമായ പ്രതികരണം ഒന്നും പൊലീസിന്റെ ഭാഗത്തുനിന്നും യുവതിക്ക് കിട്ടിയില്ല. ഉമ്മയ്ക്കും മകനുമൊപ്പം തറവാട്ടുപറമ്പിലെ ചെറിയ വീട്ടിലാണ് ഇപ്പോൾ ഇവർ താമസിക്കുന്നത്.
കിടക്കാനുള്ള ഇടം നഷ്ടമായി കടം വർദ്ധിച്ചു അങ്ങനെ ആകെ മൊത്തം വല്ലാത്തൊരു മാനസികാവസ്ഥയിലാണ് യുവതി ജീവിക്കുന്നത്. അതിനിടയിലാണ് ഭർത്താവ് ഐ എസിൽ ചേർന്ന വിവരം കൂടെ അറിയുന്നത്.
https://www.facebook.com/Malayalivartha


























