ലക്ഷങ്ങള്‍ വിലമതിക്കുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളുമായി പെരുമ്പാവൂരില്‍ രണ്ടു പേര്‍ പിടിയില്‍

ലക്ഷങ്ങള്‍ വിലമതിക്കുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളുമായി പെരുമ്പാവൂരില്‍ രണ്ടു പേര്‍ പിടിയിലായി. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനുസമീപം പൂട്ടിക്കിടന്ന ഗോഡൗണില്‍നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്.
ഇതുമായി ബന്ധപ്പെട്ട് രണ്ട് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിലായി. അസം സ്വദേശികളായ ആഷിഖുല്‍ ഇസ്‌ലാം (23), ഇമ്രാതുല്‍ (20) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തത്.
അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്ന് വില്‍പനക്കായി കൊണ്ടുവന്നതാണിത്. ഇരുപത് കിലോ വീതം മുപ്പത് ചാക്കുകളിലായിട്ടാണ് ഇത് സൂക്ഷിച്ചിരുന്നത്. ഗോഡൗണ്‍ പെരുമ്പാവൂര്‍ പാറപ്പുറം സ്വദേശിയുടേതാണ് .
"
https://www.facebook.com/Malayalivartha


























