മോഷ്ട്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിക്കുന്ന സ്ത്രീ അടക്കം മൂന്നു പിടിയിലായി

ബൈക്കുകൾ മോഷ്ടിച്ചെടുത്ത് അതിൽ കറങ്ങി നടന്ന് മാല പൊട്ടിയ്ക്കുന്ന സംഘം അറസ്റ്റിലായി. കായംകുളം പത്തിയൂര്‍ വേലിത്തറ വടക്ക് വീട്ടില്‍ അന്‍വര്‍ഷാ ( 22 ) , കോട്ടയം കൂട്ടിക്കല്‍ ഏന്തിയാര്‍ ചാനക്കുടി വീട്ടില്‍ ആതിര ( 24 ) ,കൊല്ലം കരുനാഗപ്പള്ളി തഴവ കടത്തൂര്‍ ഹരികൃഷ്ണഭവനത്തില്‍ ജയകൃഷ്ണന്‍ ( 19 ) എന്നിവരാണ് പിടിയിലായത്.
കായംകുളം പെരിങ്ങാല മേനാമ്പള്ളി മെഴുവേലത്ത് സജിത് ഭവനത്തില്‍ സജീവന്റെ ഭാര്യ ലളിതയുടെ മാല അപഹരിച്ച കേസിലായിരുന്നു അറസ്റ്റിലായത്.
ഓഗസ്റ്റ് 26 ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. അന്‍വര്‍ഷായുടെ ബൈക്കിന് പിന്നിലിരുന്ന ആതിരയാണ് മാല പൊട്ടിച്ചത്. വഴി ചോദിക്കാനെന്ന വ്യാജേന ലളിതയുടെ സമീപം ബൈക്ക് നിര്‍ത്തിയ ശേഷമായിരുന്നു കവര്‍ച്ച. തുടര്‍ന്ന് കൃഷണപുരം മുക്കടക്ക് സമീപം വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വാഹനം തിരുവല്ലയില്‍ നിന്നും പ്രതികള്‍ മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. മോഷ്ടിച്ച മാല ഓച്ചിറയിലെ സ്വര്‍ണ്ണാഭരണശാലയില്‍ വിറ്റതിന് ശേഷം ഒളിവില്‍ പോയി. മൂന്നാര്‍, ബംഗളൂരു എന്നിവിടങ്ങളിലായിരുന്നു താമസം. സംഭവസ്ഥലത്തിന് സമീപത്തെ സി.സി.ടി വി ദൃശ്യങ്ങളിൽ നിന്നായിരുന്നു ഇവരെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
https://www.facebook.com/Malayalivartha