പച്ചക്കറികളുടെ പരിശോധന;സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ശ്രീനിവാസന്‍

ആര്‍ജ്ജവമില്ലാത്ത സര്‍ക്കാരും മടിയന്‍മാരായ പുതുതലമുറയും കേരളത്തിന്റെ ശാപമെന്ന് ശ്രീനിവാസന്‍. എന്തിനും ഏതിനും അഭിപ്രായം പറയാന്‍ മാത്രമാണ് പുതുതലമുറക്ക് ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തികളില്‍ അന്വസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറികളുടെ പരിശോധന നിര്‍ത്തിവെച്ച സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് നടന്‍ ശ്രീനിവാസന്‍ രംഗത്തെത്തി. തമിഴ്‌നാടിന്റെ ഭീഷണിക്ക് മുന്നില്‍ വഴങ്ങിക്കൊടുത്ത സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇച്ഛാശക്തിയില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ കഴിക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സര്‍ക്കരിന് ബാധ്യത ഉണ്ട്. അതിനുള്ള ഇച്ഛാശക്തി പക്ഷേ സര്‍ക്കാര്‍ കാണിക്കുന്നില്ല. അതിര്‍ത്തികളില്‍ പച്ചക്കറികള്‍ പരിശോധിക്കാനുള്ള തീരുമാനം നടപ്പിലാകാത്തത് ഇതിന് തെളിവാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.
തദ്ദേശീയരായ കര്‍ഷകരില്‍ നിന്ന് മാത്രം പച്ചക്കറി വാങ്ങി ഓണ സദ്യ ഒരുക്കാനുള്ള വെല്ലുവിളി ഇത്തവണ മലയാളികള്‍ ഏറ്റെടുക്കണമെന്ന് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. തൊടുപുഴയില്‍ എന്റെ കൃഷി .കോം എന്ന ഓണ്‍ലൈന്‍ കൂട്ടായ്മയാണ് ഈ മുദ്രാവാക്യം മുന്നോട്ട് വയ്ക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























