മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കയറിയ വിമാനം ആകാശത്ത് കുടുങ്ങി; മൂടല്‍ മഞ്ഞില്‍ ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ വിമാനം നെടുമ്പാശ്ശേരിയില്‍ വട്ടമിട്ടു പറന്നു

കാലാവസ്ഥ ഉമ്മന്‍ചാണ്ടിക്കിട്ട് പണി കൊടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നിരവധി യാത്രക്കാരുമായി നെടുമ്പാശ്ശേരിയില്‍ എത്തിയ വിമാനം ആകാശത്ത് അരമണിക്കൂര്‍ കുടുങ്ങിയത് കടുത്ത ആശങ്കയ്ക്ക ഇടയാക്കി. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നാണ് ആശങ്ക ഉടലെടുത്തത്. ഒരു മണിക്കൂറോളം എന്തിനെയും നേരിടാന്‍ സജ്ഞരായി വിമാനത്താവള അധികൃതരും നില്‍ക്കുകയും ചെയ്തു.
തിരുവനന്തപുരത്തു നിന്നും മുഖ്യമന്ത്രി കയറിയ എയര്‍ഇന്ത്യയുടെ എ.ഐ 466 വിമാനമാണ് നെടുമ്പാശ്ശേരിയില്‍ കുടുങ്ങിയത്. നെടുമ്പാശേരിയില്‍ ഇന്നുരാവിലെ 6.31ന് ഇറങ്ങേണ്ടതായിരുന്നു വിമാനം. എന്നാല്‍ അപ്രതീക്ഷതമായുണ്ടായ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് പൈലറ്റിന് റണ്‍വേ വ്യക്തമായി കാണാന്‍ കഴിഞ്ഞില്ല. ഇതോടെ വിമാനത്തിന് ഇറങ്ങാന്‍ സാധിക്കാതെ വന്നു. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്ന് മഞ്ഞ് കുറയുന്നതു വരെ പൈലറ്റ് വിമാനത്താവള പരിസരത്തുതന്നെ വട്ടമിട്ടു പറന്നു.
വിമാനത്താവളത്തെ വട്ടമിട്ട് എയര്‍ഇന്ത്യ വിമാനം പറക്കുന്നത് കണ്ട് വിമാനത്താവളത്തില്‍ എത്തിയവരും ആശങ്കയിലായി. അടിയന്തരമായി ഇറങ്ങിയാല്‍ അപകടമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഫയര്‍ഫോഴ്‌സും മെഡിക്കല്‍ സംഘവും ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ വിമാനത്താവളത്തില്‍ തയ്യാറായി നിന്നിരുന്നു. അരമണിക്കൂറിലധികം നേരം ആകാശത്ത് വട്ടമിട്ടപ്പോഴാണ് മഞ്ഞ് കുറഞ്ഞത്. ഇതോടെയാണ് ആശങ്കയുടെ നിമിഷങ്ങള്‍ക്ക് അറുതിയായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























