ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ തെറ്റുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് സുപ്രീംകോടതി

കേരളാ സര്‍ക്കാര്‍ ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ തെറ്റുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് സുപ്രീംകോടതി. വിവേചനമുണ്ടായെങ്കില്‍ ഫൈവ് സ്റ്റാര്‍ ബാറുകളുടെയും ലൈസന്‍സ് റദ്ദാക്കണം. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താത്തത് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
ബാര്‍ കേസില്‍ അറ്റോര്‍ണി ജനറല്‍ ഹാജരാകുന്നത് വിലക്കണമെന്ന് ടി.എന്‍ പ്രതാപന്‍ എം.എല്‍.എയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, എ.ജി കോടതിയില്‍ ഇല്ലാത്തപ്പോള്‍ ഇക്കാര്യം ആവശ്യപ്പെടരുതെന്ന് വ്യക്തമാക്കിയ കോടതി, അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ വിഷയം പരിഗണിക്കാമെന്ന് പറഞ്ഞു. കോടതിയില്‍ വാദം തുടരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























