വാടാ പോടാ വിളികള്‍ പൊലീസുകാര്‍ ഒഴിവാക്കണമെന്നു ഡിജിപി; ദ്വയാര്‍ഥങ്ങള്‍ ഉപയോഗിക്കരുത്; മുതിര്‍ന്ന പൗരന്മാരോടും സ്ത്രീകളോടും മാന്യമായി പെരുമാറണം

വാടാ പോടാ വിളികള്‍ പൊലീസുകാര്‍ ഒഴിവാക്കണമെന്നു ഡിജിപി ടി പി സെന്‍കുമാര്‍. പൊലീസുകാര്‍ മാന്യമായി പെരുമാറണമെന്നും പുതിയ സര്‍ക്കുലറില്‍ പൊലീസ് മേധാവി വ്യക്തമാക്കി.
ദ്വയാര്‍ഥങ്ങള്‍ വരുന്ന പദങ്ങള്‍ ഉപയോഗിക്കരുത്. മുതിര്‍ന്ന പൗരന്മാരോടും സ്ത്രീകളോടും മാന്യമായി പെരുമാറണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
സഹായം ചെയ്യുന്ന വ്യക്തികളോടു നന്ദിയും തെറ്റുപറ്റിയാല്‍ ക്ഷമപറയാന്‍ മടിയും കാണിക്കരുത്. വാഹനപരിശോധന നടത്തുമ്പോള്‍ അധികസമയം വാഹനങ്ങള്‍ പിടിച്ചിടുന്നത് ഒഴിവാക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തൃശൂരില്‍ വാഹനപരിശോധനയ്ക്കിടെ അമ്മയും കുഞ്ഞും ബസ് കയറി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണു ഡിജിപിയുടെ ഉത്തരവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha