ടെക്കികളെ മയക്കാനെത്തുന്നത് ബാംഗ്ലൂര്‍ കൊല്‍ക്കത്ത സുന്ദരിമാര്‍; കഴക്കൂട്ടത്തെ നീല ഫ്‌ളാറ്റാക്കിയത് മോഡല്‍ മുതല്‍ സീരിയല്‍ താരം വരെ

തിരുവനന്തപുരം കഴക്കൂട്ടത്തെ നീല ഫ്‌ളാറ്റാക്കിക്കൊണ്ട് വന്‍ സംഘം. ടെക്‌നോപാര്‍ക്കിലെ വമ്പന്‍മാരെ ലക്ഷ്യമാക്കിയാണ് ഇവരുടെ പ്രവര്‍ത്തനം. കഴക്കൂട്ടത്തിനു സമീപം പാങ്ങപ്പാറയിലെ സ്വകാര്യ ഫ്‌ളാറ്റില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ പെണ്‍കുട്ടികളെ വശീകരിച്ച് വാണിഭം നടത്തിവരുന്ന അന്തര്‍സംസ്ഥാന സെക്‌സ് റാക്കറ്റ് സംഘം പിടിയില്‍. സംഘത്തലവന്‍ പീരുമേട് എസ്.പി. മന്ദിരത്തില്‍ ജിജു നായര്‍, മുഖ്യസഹായി തിരുവനന്തപുരം സ്വദേശി ഷീബ എന്നിവരടക്കം പത്തു പേരാണ് പിടിയിലായത്. കോതമംഗലം സ്വദേശിയായ ഇരുപതുകാരിയും, ബാംഗളൂര്‍ സ്വദേശികളായ രണ്ട് ഹൈടെക്ക് യുവതികളും കൊല്‍ക്കൊത്തയിലെ പതിനെട്ടുകാരിയും ഫഌറ്റിലെ റെയ്ഡില്‍ പിടിയിലായി. ഇടപാട് നടത്താനെത്തിയ മണക്കാട് സ്വദേശി പ്രമോദ് (33), പത്തനംതിട്ട സ്വദേശിയും വിദ്യാര്‍ഥിയുമായ ശ്രീനാഥ് (21), ദിലീപ് (40), രാജന്‍ (43) എന്നിവരും പിടിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
വ്യാഴാഴ്ച പകലും രാത്രിയുമായി നടന്ന റെയ്ഡിലാണ് വാണിഭസംഘം പിടിയിലായത്. ആറുമാസം മുമ്പ് കഴക്കൂട്ടത്ത് പിടിക്കപ്പെട്ട പെണ്‍വാണിഭ സംഘത്തിലെ പ്രധാനികള്‍ തന്നെയാണ് ഈ സംഭവത്തിലും ചുക്കാന്‍ പിടിച്ചത്. മത്സര ബുദ്ധിയോടെ കഴക്കൂട്ടത്ത് കേന്ദ്രീകരിച്ച മറ്റൊരു സംഘത്തിന്റെ ഒറ്റാണ് റെയ്ഡില്‍ കലാശിച്ചതെന്നാണ് സൂചന. പാങ്ങപ്പാറയിലെ ഫഌറ്റ് വാടകയ്‌ക്കെടുത്താണ് വാണിഭം പൊടിപൊടിച്ചത്. വിവിധ ജില്ലകളിലും അന്യസംസ്ഥാനങ്ങളിലും ചുറ്റിക്കറങ്ങിയാണ് ഈ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. പത്തുവര്‍ഷമായി സംഘം പ്രവര്‍ത്തിച്ചുവരുന്നുവെന്നാണ് സംഘത്തലവന്റെ വെളിപ്പെടുത്തല്‍. രണ്ടുതവണ മാത്രമാണ് ഇവര്‍ പിടിക്കപ്പെട്ടത്. ലൊക്കാന്‍ഡോ എന്ന സൈറ്റിന്റെ സഹായത്തോടെയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.
റാക്കറ്റില്‍ ഉള്‍പ്പെട്ട ബാംഗളൂര്‍ യുവതികളും ഇത്തരം സൈറ്റുകളിലൂടെയാണ് സംഘത്തിലെത്തിച്ചേര്‍ന്നത്. മെട്രോ സിറ്റികളിലെ ബാര്‍ ഡാന്‍സറുകളായ മോഡലുകള്‍ മുതല്‍ മറുനാടന്‍ സീരിയല്‍ നടിമാര്‍വരെ ജിജുവിന്റെ സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്ന ഏജന്റിന്റെ നമ്പറിലേയ്ക്ക് ബന്ധപ്പെടുന്ന ആവശ്യക്കാര്‍ക്ക് വാട്‌സ് ആപ്പിലൂടെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അയച്ചശേഷം ഇടപാട് ഉറപ്പിക്കുന്നതാണ് പതിവ്. നിലവില്‍ പിടിക്കപ്പെട്ട പെണ്‍കുട്ടികളുമായി ഒരു മണിക്കൂര്‍ ചെലവഴിക്കാന്‍ അയ്യായിരം രൂപയാണ് കരാര്‍ തുക. ഏജന്റിന് ആയിരം രൂപയും നടത്തിപ്പുകാരന് രണ്ടായിരം രൂപയും ബാക്കി തുക തങ്ങള്‍ക്കും ലഭിക്കുമെന്ന് ബാംഗളൂര്‍ സ്വദേശി വെളിപ്പെടുത്തി.
കേരളത്തിലെ ഐടി കമ്പനികളില്‍ ജോലി ചെയ്യുന്നുവെന്ന് വിശ്വസിപ്പിച്ചാണ് അന്യസംസ്ഥാന പെണ്‍കുട്ടുകള്‍ വീടുവിട്ടിറങ്ങുന്നത്. ആഡംബര ജീവിതത്തിന് പണം കണ്ടെത്താനുള്ള എളുപ്പവഴിയായിട്ടാണ് പെണ്‍വാണിഭത്തെ പെണ്‍കുട്ടികള്‍ കാണുന്നത്. പാങ്ങപ്പാറയിലെ ഫഌറ്റില്‍ ഒരുമാസക്കാലമായി വാണിഭം നടന്നുവെന്നാണ് വിവരം. ആവശ്യക്കാരെ സല്‍ക്കരിക്കാന്‍ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളായ പെണ്‍കുട്ടികളും ഒരു മലയാളി യുവതിയുമാണ് ഉണ്ടായിരുന്നത്. കഴക്കൂട്ടത്തെ വിവിധയിടങ്ങളില്‍ പെണ്‍കുട്ടികളെ കൊണ്ടുപോയിരുന്നതായും സൂചനയുണ്ട്. ഒരു രാത്രി മുഴുവന്‍ പെണ്‍കുട്ടിയെ വിട്ടുനല്‍കുമ്പോള്‍ ഇരുപതിനായിരം രൂപയാണ് നടത്തിപ്പുകാരന് ലഭിക്കുന്നത്. പ്രതിദിനം 8000 രൂപയാണ് തങ്ങള്‍ക്ക് കിട്ടുന്നതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ആവശ്യക്കാരായ നാലുപേരെ സല്‍ക്കരിക്കുകയെന്നതാണ് കരാര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























