മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച ഫലംകണ്ടു, വിഴിഞ്ഞം പദ്ധതിക്കെതിരെ ലത്തീന്‍ സഭ നടത്തിവന്ന സമരം പിന്‍വലിച്ചു

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലത്തീന്‍ സഭാധികാരികളുമായി നേരിട്ട് നടത്തിയ ചര്‍ച്ച ഫലംകണ്ടു. കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് ലത്തീന്‍ സഭ നടത്തി വന്ന സമരത്തില്‍ അയവ് വരുത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ക്‌ളിഫ് ഹൗസില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരത്തിന് അയവ് വരുത്താന്‍ സഭ തീരുമാനിച്ചത്. പദ്ധതി മൂലം തൊഴിലും സ്ഥലവും നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി പ്രത്യേക ഉത്തരവിറക്കുമെന്ന് മുഖ്യമന്ത്രി സഭാ പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധത്തില്‍ നിന്ന് പിന്മാറാന്‍ സഭ തീരുമാനിച്ചത്. ഉറപ്പിനെ തുടര്‍ന്ന് മറ്റന്നാള്‍ സഭ പ്രഖ്യാപിച്ച സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ മാറ്റിവച്ചിട്ടുണ്ട്. അതേസമയം, പകരം സെക്രട്ടറിയേറ്റിന് മുന്നില്‍ ആര്‍ച്ച് ബിഷപ്പ് സൂസെപാക്യത്തിന്റെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ നടത്തും. കണ്‍വെന്‍ഷനില്‍ പരിസ്ഥിതി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനുള്ള തീരുമാനവും മാറ്റി. 17നാണ് വിഴിഞ്ഞം നിര്‍മാണ കരാര്‍ ഒപ്പിടുന്നത്.
ഒന്നര മണിക്കൂറോളം നീണ്ടുനിന്നു ചര്‍ച്ച. പദ്ധതി മൂലം സ്ഥലവും തൊഴിലും നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിന് പ്രത്യേക ഉത്തരവിറക്കും, തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് പദ്ധതിയുടെ ഭാഗമായി തന്നെ തൊഴില്‍ നല്‍കുന്ന കാര്യം പരിഗണിക്കാം, നിര്‍മാണത്തിന്റെ ഭാഗമായോ പിന്നീട് ഉദ്ഘാടനശേഷം കപ്പലുകളിടിച്ചോ മീന്‍പിടുത്ത ബോട്ടുകള്‍ക്ക് കേടുപാടുണ്ടായാല്‍ പ്രത്യേകമായി നഷ്ടപരിഹാരം നല്‍കാം എന്നീ കാര്യങ്ങളാണ് മുഖ്യമന്ത്രി സഭയ്ക്ക് പ്രധാനമായും നല്‍കിയ ഉറപ്പ്.
ചീഫ് സെക്രട്ടറി ജിജി തോംസണും അദാനി വിഴിഞ്ഞം ഗ്രൂപ്പിന്റെ സി.ഇ.ഒ സന്തോഷ് മഹപത്രയും ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പ് സൂസപാക്യവുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























