അരുവിക്കരയിലെ തോല്‍വി, ഇടതുപക്ഷത്തിന്റെ രാഷ്ടീയ അടിത്തറ തകര്‍ന്നിട്ടില്ലെന്ന് കോടിയേരി

അരുവിക്കരയില്‍ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അടിത്തറ തകര്‍ന്നിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍, ബി.ജെ.പിക്ക് എതിരായി കൂടി പ്രചാരണം കേന്ദ്രീകരിക്കുന്നതില്‍ വീഴ്ച വന്നുവെന്നും കോടിയേരി പറഞ്ഞു.
എല്‍.ഡി.എഫിന്റെ രാഷ്ട്രീയ അടിത്തറ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ യു.ഡി.എഫും ബി.ജെ.പിയും അണി നിരന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയതിനെക്കാള്‍ വോട്ടുകള്‍, ചെറുതാണെങ്കില്‍ പോലും ഇത്തവണ അരുവിക്കരയില്‍ എല്‍.ഡി.എഫിന് ലഭിച്ചു. കഴിഞ്ഞ തവണ ആര്‍.എസ്.പി എല്‍.ഡി.എഫിനൊപ്പം ആയിരുന്നു. ഇത്തവണ അവര്‍ യു.ഡി.എഫിനൊപ്പവും. എന്നിട്ടും എല്‍.ഡി.എഫിന് വോട്ടു കൂടിയെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha