പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളിലേക്ക്, തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യേണ്ട വിഷയങ്ങളില്‍ അഭിപ്രായ സര്‍വേയ്ക്ക് സിപിഎം

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടാന്ഡ സിപിഎം ഒരുങ്ങുന്നു. സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം പറഞ്ഞത്. ആദ്യമായാണ് സിപിഎം ഇത്തരത്തിലൊരു അഭിപ്രായം തേടുന്നതെന്നും കോടിയേരി പറഞ്ഞു.
ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെതിരായ രാഷ്ട്രീയ നയം രൂപീകരിക്കുകയാണ് ലക്ഷ്യം. തദ്ദേശ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നാല്‍ എന്തെല്ലാം ചെയ്യണം എന്നത് സംബന്ധിച്ചും മാനിഫെസ്‌റ്റോ പുറത്തിറക്കും. ഇതിനായി പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ അടിസ്ഥാനത്തില്‍ സെമിനാര്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. സെമിനാറിലെ വിഷയങ്ങളെ കുറിച്ച് ജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടും. വായനശാലകള്‍, ബസ് സ്റ്റാന്റുകള്‍, ചന്തകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ബോക്‌സുകള്‍ സ്ഥാപിക്കും.
ഓരോ പഞ്ചായത്തിലേയും അഭിപ്രായങ്ങള്‍ അനുസരിച്ചവും സെമിനാറിന്റെ വിഷയം തീരുമാനിക്കുക. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന വര്‍ഗീയതയ്‌ക്കെതിരെ സെപ്തംബര്‍ 12ന് വര്‍ഗീയ വിരുദ്ധ സെമിനാര്‍ സംഘടിപ്പിക്കാനും തീരുമാനിച്ചതായും കോടിയേരി പറഞ്ഞു. തദ്ദേശ വാര്‍ഡുകള്‍ യു.ഡി.എഫിന്റെ താല്‍പര്യത്തിന് അനുസരിച്ച് വിഭജിച്ച് ഭൂരിപക്ഷം നേടാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഇതിനെതിരെ ആഗസ്റ്റ് 20ന് തദ്ദേശ ഭരണസ്ഥാപനങ്ങളുടെ മുന്പില്‍ ഇടതുമുന്നണി പ്രതിഷേധം നടത്തും.
പാര്‍ട്ടിയുടെ രാഷ്ട്രീയ നയത്തിന്റെ അടിസ്ഥാനത്തിലാവും തദ്ദേശ തിരഞ്ഞെടുപ്പിന് ഇറങ്ങുക. തിരഞ്ഞെടുപ്പിനു മുന്നോടിയായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും മൂന്ന് ദിവസത്തെ സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചതായി കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha