മറയൂര്‍ ടൗണില്‍ കച്ചവടക്കാരനായ മധ്യവയസ്‌ക്കനെ കാട്ടാന കുത്തിക്കൊന്നു

മറയൂര്‍ ടൗണില്‍ പെട്ടിക്കട നടത്തിയിരുന്ന മധ്യവയസ്‌ക്കനെ കാട്ടാന കുത്തിക്കൊന്നു. മറയൂര്‍ സ്വദേശി ഹബീബുള്ള (60)യെയാണ് ഞായറാഴ്ച പുലര്‍ച്ചെ മൂേന്നാടെ കാട്ടാന കുത്തിക്കൊന്നത്.
ഹബീബുള്ളയുടെ മരണത്തെത്തുടര്‍ന്നു നാട്ടുകാര്‍ മറയൂര്‍ ഉഡുമലപേട്ട അന്തര്‍ സംസ്ഥാന പാത ഉപരോധിച്ചു.
ജില്ലാ കലക്ടര്‍ സ്ഥലത്ത് എത്തണമെന്ന ആവശ്യത്തില്‍ നാട്ടുകാര്‍ ഉറച്ച് നിന്നു. ദേവികൂളം തഹസില്‍ ദാര്‍, എം.എല്‍.എ എസ്.രാജേന്ദ്രന്‍. മൂന്നാര്‍ ഡി.വൈ.എസ്.പി ബി. പ്രഭുല്ലചന്ദ്രന്‍ എന്നിവര്‍ നാട്ടുകാരുമായി ചര്‍ച്ചനടത്തുകയും ഹബീബിന്റെ കുടുംബത്തിന് മൂന്ന് സെന്റ് സ്ഥലവും വീടും നല്‍കുമെന്നും ആശ്രിതര്‍ക്ക് വനം വകുപ്പില്‍ താത്കാലിക ജോലി നല്‍കാമെന്നും ഉറപ്പ് നല്‍കിയെങ്കിലും നാട്ടുകാര്‍ ആദ്യം വഴങ്ങിയില്ല.
വനാതിര്‍ത്തിയില്‍ സോളാര്‍ ഫെന്‍സിങ്ങ് സ്ഥപിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യം ഉന്നയിച്ചു.
10 ദിവസത്തിനുള്ളില്‍ സോളാര്‍ ഫെന്‍സിങ്ങ് സ്ഥാപിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി ആലോചനാ യോഗം നടത്താമെന്ന് ഉറപ്പ് എം.എല്‍.എ നല്‍കുകയും വനാതിര്‍ത്തികളിലേക്ക് കൂടുതല്‍ വാച്ചര്‍ന്മാരെ നിയമിക്കാമെന്ന് വനം വകുപ്പ് റെയിഞ്ച് ഓഫീസര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ഹബീബുള്ളയുടെ ഭാര്യ മസൂദ് ബീവി. മക്കള്‍: നാഗൂര്‍ ബീവി, സെയ്തലവി, ഫാത്തിമ. മരുമക്കള്‍ ശിവമാര്‍, ആശീര്‍വാദം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha