ശസ്ത്രക്രിയയ്ക്കു വിധേയായ അമ്പിളി ഫാത്തിമയുടെ നില തൃപ്തികരം

സങ്കീര്‍ണമായ ഹൃദയ, ശ്വാസകോശ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയായ അമ്പിളി ഫാത്തിമയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ശസ്ത്രക്രിയയ്ക്കുശേഷം അതീവ പ്രാധാന്യമുള്ള ആദ്യ മൂന്നുദിവസങ്ങളില്‍ ഒരുദിവസം പിന്നിട്ടപ്പോള്‍ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയാണുള്ളതെന്നും പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞു നാലു മണിക്കൂറിനുള്ളില്‍ തന്നെ കണ്ണു തുറന്നു. ചില്ലുവാതിലിനു പുറത്തു നിന്ന മാതാപിതാക്കളെ ഇന്നലെ നിരീക്ഷണമുറിയില്‍ കിടന്നുകൊണ്ടു കൈ ഉയര്‍ത്തി കാണിച്ചു.
മാറ്റിവയ്ക്കപ്പെട്ട അവയവങ്ങളെ ശരീരം പൂര്‍ണമായി സ്വീകരിച്ചെന്നു സ്ഥിരീകരിക്കാന്‍ ഇനിയും 48 മണിക്കൂര്‍ കൂടി കാത്തിരിക്കണം. ഡോക്ടര്‍മാരുടെ നിരന്തര നിരീക്ഷണത്തിലാണ് ഇപ്പോള്‍ അമ്പിളി. മരുന്നുകളോട് നല്ല രീതിയില്‍ പ്രതികരിക്കുന്നതിനാല്‍ ഇതേനില തുടര്‍ന്നാല്‍ ആശങ്ക വേണ്ടെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. വ്യാഴാഴ്ച അമ്പിളിയുടെ ഹൃദയവും ഇരുശ്വാസകോശങ്ങളും മാറ്റിവച്ചത് 11 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ്. കോട്ടയം എംജി സര്‍വകലാശാലയില്‍ എംകോം പരീക്ഷ എഴുതി ഫലത്തിനായി കാത്തിരിക്കുന്ന അമ്പിളിയില്‍ രണ്ടാം വയസ്സിലാണ് രോഗം കണ്ടെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha