ഷെഫീഖ് ഇന്ന് സ്‌കൂളിലേക്ക്

രണ്ടാനമ്മയുടെയും പിതാവിന്റെയും മര്‍ദനത്തിനിരയായി മരണത്തില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചത്തെിയ ഷെഫീഖ് തിങ്കളാഴ്ച മുതല്‍ സ്‌കൂളിലേക്ക്. അല്‍ഫഅസ്ഹര്‍ പബ്‌ളിക് സ്‌കൂളിലാണ് ഷെഫീഖ് പഠിക്കുക. പുത്തന്‍ യൂനിഫോമണിഞ്ഞ് പോറ്റമ്മയായ രാഗിണിയുടെ ഒപ്പമാണ് സ്‌കൂളില്‍ എത്തുന്നത്.
കഴിഞ്ഞ വര്‍ഷം ചിങ്ങം ഒന്നിനായിരുന്നു ഷെഫീഖിനെ എഴുത്തിനിരുത്തിയത്. ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഷെഫീഖിനുണ്ടായ ആരോഗ്യനിലയിലെ പുരോഗതിയാണ് സ്‌കൂളില്‍ ചേര്‍ക്കാന്‍ ഇടയാക്കിയതെന്ന് ഷെഫീഖിനെ ചികിത്സിക്കുന്ന അല്‍അസ്ഹര്‍ മെഡിക്കല്‍ കോളജിലെ ശിശുരോഗ വിദഗ്ധനും ഡയറക്ടറും കൂടിയായ ഡോ. കെ.പി. ഷിയാസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ പത്തിന് സ്‌കൂളിലെത്തുന്ന ഷെഫീഖിനെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് സ്വീകരിക്കും.
യു.കെ.ജി ക്‌ളാസിലാണ് ഷെഫീഖ് പഠിക്കുക. ഷെഫീഖ് ഇപ്പോള്‍ കഴിയുന്ന അല്‍അസ്ഹര്‍ മെഡിക്കല്‍ കോളജിലെ അമ്മത്താരാട്ട് മുറിയിലെ എല്ലാ സൗകര്യവും 25 കുട്ടികളുള്ള ക്‌ളാസ് മുറിയിലും ഒരുക്കിയിട്ടുണ്ട്. സാധാരണ കുട്ടികള്‍ക്കുള്ള ബുദ്ധി വളര്‍ച്ച ഷെഫീഖിന് കുറവാണെങ്കിലും മറ്റു കുട്ടികളുമായി ഒരുമിച്ചിരുന്ന് പഠിക്കുന്നതിലൂടെ ഷെഫീഖിന് നല്ല പുരോഗതി ഉണ്ടാകുന്നതിന് കാരണമാകുമെന്ന് വെല്ലൂര്‍ സി.എം.സി ആശുപത്രിയില്‍ ഷെഫീഖിന്റെ ചികിത്സക്ക് നേതൃത്വം നല്‍കിയ ഡോ. ജോര്‍ജ് തര്യന്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തീരുമാനപ്രകാരമാണ് ഷെഫീഖിനെ സ്‌കൂളില്‍ വിടാന്‍ തീരുമാനമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha