നെഹ്‌റു ട്രോഫി വള്ളംകളി ഘടന അടിമുടി മാറ്റത്തിലേയ്ക്ക്

നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഘടന അടിമുടി മാറ്റത്തിലേയ്ക്ക്. പ്രഫഷണല്‍ ലീഗ് മല്‍സരത്തിന് സമാനമായ രീതിയില്‍ ക്ലബുകള്‍ക്കായി വള്ളങ്ങളെയും തുഴച്ചില്‍കാരെയും ലേലത്തിലൂടെ നിശ്ചയിക്കുന്ന സംവിധാനമാണ് ആലോചിക്കുന്നത്. ടൂറിസം മാപ്പില്‍ വള്ളംകളിക്ക് കൂടുതല്‍ പ്രചാരം ലഭിക്കാന്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് നെഹ്‌റു ട്രോഫി പാക്കേജും അടുത്തവര്‍ഷംമുതല്‍ നിലവില്‍ വരും. കേന്ദ്ര സേനയ്ക്കാകും ട്രാക്കിന്റെ നിയന്ത്രണം.
ക്ലബുകള്‍, വള്ളം ഉടമകള്‍, തുഴക്കാര്‍ ഇങ്ങനെ മൂന്നു ശ്രേണികളാണ് വള്ളംകളിയുമായി ബന്ധപ്പെട്ടുള്ളത്. കുറച്ച് തുഴച്ചില്‍ക്കാരെ സംഘടിപ്പിക്കുന്ന ക്ലബുകള്‍ക്കെല്ലാം ഏതെങ്കിലും ഒരുവള്ളം തുഴയാന്‍ സാധിക്കുന്ന സംവിധാനമാണ് അറുപത്തിമൂന്നുവര്‍ഷമായി നടക്കുന്നത്. ഇതൊന്ന് പുതുക്കാനാണ് ജില്ലാകലക്ടര്‍ അധ്യക്ഷനായ നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ തീരുമാനം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് , സൂപ്പര്‍ ലീഗ് മാതൃകയില്‍ ലേലത്തിലൂടെ താരങ്ങളെ ക്ലബുകള്‍ക്ക് വിലക്കെടുക്കാം. വള്ളത്തിന്റെ കാര്യത്തിലും ഇതേ സംവിധാനം ആലോചിക്കുന്നുണ്ട്. നെഹ്‌റു ട്രോഫിയെ കൂടുതല്‍ മാര്‍ക്കറ്റ് ചെയ്യാനും അതിലൂടെ സ്‌പോണ്‍സറെ കിട്ടാനും ഈ മാറ്റങ്ങള്‍ സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഒപ്പം വള്ളംകളികാണാനായി വിനോദ സഞ്ചാരികളെ ടൂറിസം പാക്കേജിലൂടെ ക്ഷണിക്കും
അടുത്ത വര്‍ഷം മുതല്‍ നെഹ്‌റു ട്രോഫി നിയന്ത്രിക്കുന്നത് കേന്ദ്ര സേനയായിരിക്കും. മറ്റ് രാജ്യങ്ങളുടെ വള്ളങ്ങളെ ആലപ്പുഴയിലെത്തിക്കാനും നീക്കമുണ്ട്. വള്ളംകളികാണാനെത്തിയ ചൈനീസ് സ്ഥാനപതി ഇക്കാര്യത്തില്‍ താല്‍പര്യം പ്രകടിപ്പിക്കുകയും അടുത്ത വര്‍ഷം ചൈനീസ് ഡ്രാഗണ്‍ വള്ളങ്ങള്‍ പുന്നമടക്കായലില്‍ ഉണ്ടാകുമെന്ന ഉറപ്പും നല്‍കിയാണ് ലീ യു ചെങ് മടങ്ങിയത്. പതിവുപോലെ വള്ളംകളിയുടെ തൊട്ടുമുമ്പുള്ള മാസം വരെ ആസൂത്രണങ്ങള്‍ വൈകുന്ന പതിവും അവസാനിച്ചു. ഉടന്‍തന്നെ കമ്മിററി കൂടി അറുപത്തിനാലാമത് നെഹ്‌റു ട്രോഫിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങും. ബ്രാന്‍ഡ് ചെയ്യപ്പെട്ട പുതിയൊരു നെഹ്‌റു ട്രോഫിക്കായി കാത്തിരിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























