വിഴിഞ്ഞം കേരളത്തിന്റേതുപോലെ തങ്ങളുടേയും സ്വപ്‌ന പദ്ധതിയെന്ന് അദാനി, പറഞ്ഞ സമയത്തിന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് പദ്ധതി പൂര്‍ത്തിയാക്കും

വിഴിഞ്ഞം തുറമുഖ പദ്ധതി തങ്ങളുടെ അഭിമാന പദ്ധതികളില്‍ ഒന്നാണെന്നും പറഞ്ഞ സമയത്തിന് മുമ്പ് പദ്ധതി പൂര്‍ത്തിയാക്കുമെന്നും പദ്ധതി നടത്തിപ്പുകാരായ അദാനി പോര്‍ട്‌സ് ഉടമ ഗൗതം അദാനി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയിലാണ് അദാനി ഇക്കാര്യം വ്യക്തമാക്കിയത്. തുറമുഖ മന്ത്രി കെ.ബാബു, മന്ത്രി വി.എസ്.ശിവകുമാര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. നവംബര്‍ ഒന്നിന് തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും അദാനി പറഞ്ഞു.
അതേസമയം, വിഴിഞ്ഞം പദ്ധതിക്ക് പണം ഒരു പ്രശ്‌നമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിന്റെ സ്വപ്നപദ്ധതിയാണ് വിഴിഞ്ഞം. അതിനുവേണ്ടി എത്ര പണം വേണമെങ്കിലും മുടക്കാന്‍ തയ്യാറാണ്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാവണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി സംബന്ധിച്ച് എല്ലാ വിഭാഗം ജനങ്ങളുടേയും ആശങ്ക പരിഹരിക്കും. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കുന്നതിന് ബുധനാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























