വിഎസിന്റെ പിണക്കം മാറ്റാന്‍ അദാനിയെത്തി, മാറാതെ വിഎസ്

വിഎസിനെ കണാന്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയെത്തി. ഉച്ചക്ക് 12.30ന് ഔദ്യോഗിക വസതിയായ കന്‍േറാണ്‍മെന്റ് ഹൗസിലെ ത്തിയായിരുന്നു ചര്‍ച്ച. കൂടിക്കാഴ്ചയില്‍ വിവാദ ദല്ലാള്‍ ടി.ജി നന്ദകുമാറും ഗൗതം അദാനിയുടെ മകന്‍ കരണ്‍ അദാനിയും പങ്കെടുത്തു. ചര്‍ച്ചയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
വിഴിഞ്ഞം തുറമുഖ കരാര്‍ ഒപ്പിടാനിരിക്കെ പദ്ധതിയുടെ ടെണ്ടര്‍ നടപടിയില്‍ സുതാര്യതയില്‌ളെന്ന് ആരോപിച്ച പ്രതിപക്ഷം കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍കാന്‍ തീരുമാനിച്ചിരുന്നു. കൂടാതെ പദ്ധതി കരാറില്‍ ഒന്നാം സ്ഥാനം റിയല്‍ എസ്‌റ്റേറ്റ് ബിസിനസിനാണെന്നും തുറമുഖത്തിന് രണ്ടാം സ്ഥാനമേയുള്ളൂവെന്നും വി.എസ് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പിഉമ്മന്‍ചാണ്ടി കൂട്ടുകച്ചവടത്തിന്റെ മറ്റു വ്യവസ്ഥകള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഞായറാഴ്ച അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗൗതം അദാനി വി.എസിനെ സന്ദര്‍ശിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha