പഞ്ചായത്ത് വിഭജനം റദ്ദ് ചെയ്തത് സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല

സര്‍ക്കാരിന്റെ പഞ്ചായത്ത് വിഭജനം റദ്ദ് ചെയ്ത സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചില്ല. 69 പഞ്ചായത്തുകളുടെ രൂപീകരണം റദ്ദാക്കിയതും, 28 മുനിസിപ്പാലിറ്റികളുടെ രൂപീകരണം ശരിവച്ചതും ആശയക്കുഴപ്പത്തിനിടയാക്കി എന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്.
എന്നാല്‍ 2010ലെ പഞ്ചായത്ത് വിഭജന പ്രകാരം തെരഞ്ഞെടുപ്പ് നടത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് പാലിക്കാന്‍ ആറ് മാസത്തെ സാവകാശമെങ്കിലും വേണ്ടി വരുമെന്നും അതിനാല്‍ പുതിയ പഞ്ചായത്ത് വിഭജനമനുസരിച്ച് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തുക പ്രായോഗികമല്ലെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു.
അതേ സമയം കമ്മീഷന്റെ നിലപാടിനെ കോടതി വിമര്‍ശിച്ചു. ഇത്രയും കാലം മൗനം പാലിച്ചിട്ട് ഇപ്പോള്‍ എതിര്‍പ്പുമായി രംഗത്ത് എത്തുന്നത് ശരിയല്ലെന്നാണ് കോടതി വിമര്‍ശിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലത്തിന് സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും കോടതി പറഞ്ഞു.
തദ്ദേശ സ്വയംഭരണ നിയമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നേരത്തെ സര്‍ക്കാരിന്റെ പഞ്ചായത്ത് വിഭജനം റദ്ദ് ചെയ്തിരുന്നത്. ഒരു വില്ലേജ് ഒന്നിലേറെ പഞ്ചായത്തുകളില്‍ ഉള്‍പ്പെടുത്തിയത് നിയമവിധേയമല്ലെന്നും ഗവര്‍ണറുടെ അനുമതി വാങ്ങിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ നാളെ വാദം കേള്‍ക്കുമെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് വാദം പരിഗണിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























