വിവരാവകാശ കമ്മീഷന്‍ സ്തംഭനത്തിലേക്ക്; വിവരം ചോദിച്ചാല്‍ വിവരമറിയും

സംസ്ഥാന വിവരാവകാശ കമ്മീഷന്‍ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്. മുഖ്യ വിവരാവകാശ കമ്മീഷണര്‍ സിബിമാത്യു ഒഴികെ മറ്റെല്ലാവരും വിരമിച്ചു. ശേഷിക്കുന്ന ഒരംഗം സിഎസ് ശശികുമാര്‍ രണ്ടുമാസത്തിനകം വിരമിക്കും. സിബി മാത്യുവിന്റെ കാലാവധിയും പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ മാത്രമാണുള്ളത്. അതേസമയം ആയിരക്കണക്കിന് അപ്പീലുകള്‍ വിവരാവകാശ കമ്മീഷന്റെ മുമ്പില്‍ തീര്‍പ്പാകാതെ കിടക്കുന്നു. ചുരുക്കത്തില്‍ വിവരം ചോദിച്ചാല്‍ വിവരമറിയും എന്നതാണ് അവസ്ഥ.
വിവരാവകാശ കമ്മീഷണറായിരുന്ന കെ നടരാജന്‍ അച്യുതാനന്ദന്റെ ഭൂമിദാന കേസില്‍ പൂറത്തായി. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവമെങ്കിലും പകരം നിയമനം ആയിട്ടില്ല. കമ്മീഷണര്‍മാരായ എം എന്‍ ദുണവര്‍ധനനും കുര്യാസ് കുമ്പളക്കുഴിയും സോണി ബി തെങ്ങമവും കാലാവധി പൂര്‍ത്തിയാക്കി പടിയിറങ്ങി. സോണി ബി തെങ്ങമമാണ് ഏറ്റവും ഒടുവില്‍ വിരമിച്ചത്. രണ്ട് മാസം മുമ്പ്.
പകരം നിയമനത്തിനായി സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും സര്‍ക്കാര്‍ നടപടി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. ചിലര്‍ സായ്കുമാറിനെതിരെ ഗവര്‍ണര്‍ക്ക് മുമ്പില്‍ പരാതിയുമായെത്തി. അതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായി.സര്‍ക്കാര്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. അതിനിടെ സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് ഘടകകക്ഷികള്‍ രംഗത്തെത്തി. ഘടകകക്ഷികളെ സമാധാനിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമം നടത്തിയെങ്കലും സംഭവം പരാതികളില്‍ കുടുങ്ങുകയായിരുന്നു.
2012 ലെ സുപ്രീം കോടതി വിധി പ്രകാരം നിയമനം നടത്തുകയാണ് സര്‍ക്കാരിനു മുമ്പിലുള്ള പോംവഴി. അതിന് മാസങ്ങളെടുക്കുമെന്നാണ് സര്‍ക്കാര്‍ വാദം. വിരമിച്ച ജഡ്ജിമാരെ നിയമിക്കാനാണ് സുപ്രീം കോടതി 2012 ല്‍ വിവിധ സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കാന്‍ സര്‍ക്കാരിന് താത്പര്യമില്ല. ഘടകകക്ഷികള്‍ക്ക് തത്പരരായ ഹൈക്കോടതി ജഡ്ജിമാരെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണല്ലോ.
അതിനിടെ കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഒരേ പോലെ വേണ്ടപ്പെട്ട ചില പത്ര പ്രവര്‍ത്തകര്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറാകാന്‍ സജീവമായി രംഗത്തുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























