ലീഗും പ്രതിപക്ഷമായി... കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഒപ്പിടല്‍ ചടങ്ങില്‍ നിന്നും മുസ്ലീം ലീഗ് വിട്ടുനിന്നു

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഒപ്പിടല്‍ ചടങ്ങില്‍ നിന്നും മുസ്ലീം ലീഗ് വിട്ടുനിന്നു. അതേസമയം കേരളാ കോണ്‍ഗ്രസിലെ കെഎം മാണിയും എന്തിന് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബ് പോലും പങ്കെടുത്തു. ഇതോടെ കരാര്‍ ഒപ്പിടല്‍ ചടങ്ങിലെ ലീഗ് നേതാക്കളുടെ അസാനിധ്യം ശ്രദ്ദേയമായിരുന്നു. പാണക്കാട്ടെ യോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് ലീഗ് ഇതിന് നല്‍കുന്ന വിശദീകരണം. പക്ഷെ കേരളത്തെ ബാധിക്കുന്ന സുപ്രധാന ചടങ്ങില്‍ നിന്നും വിട്ടു നിന്നത് പാര്‍ട്ടി യോഗത്തിനായിരുന്നു എന്നത് ആരും വിശ്വസിക്കുന്നില്ല.
വൈകിട്ട് അഞ്ചു മണിയോടെ സെക്രട്ടേറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയാണ് വിഴിഞ്ഞം കരാറില്‍ ഒപ്പുവച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തുറമുഖ മന്ത്രി കെ.ബാബു, ധനമന്ത്രി കെ.എം മാണി, ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍, എന്നിവര്‍ക്കൊപ്പം മന്ത്രിമാരായ അടൂര്‍ പ്രകാശ്, അനൂപ് ജേക്കബ് സ്പീക്കര്‍ എന്‍. ശക്തന്‍ തുടങ്ങിയവരുടെ സാനിധ്യത്തിലാണ് കരാറില്‍ ഒപ്പുവച്ചത്.
നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പദ്ധതി രണ്ടു വര്‍ഷംകൊണ്ട് പൂര്‍ണ്ണതയില്‍ എത്തിക്കാനാകുമെന്നാണ് അദാനി ഗ്രൂപ്പ് നല്‍കുന്ന വാഗ്ദാനം. നവംബര്‍ ഒന്നിന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. തുടര്‍ന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ 5552 കോടി മുതല്‍ മുടക്കില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാകുമെന്നും അദാനി അറിയിച്ചിട്ടുണ്ട്.
അതേസമയം, കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ നിന്നും പ്രതിപക്ഷം വിട്ടുനിന്നു. പദ്ധതിയോട് വിയോജിപ്പില്ലെന്നും പ്രതിപക്ഷത്തിന്റെ നിലപാട് അദാനിയെ അറിയിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നേരത്തെ അറിയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha