ഹനീഫാ വധം രാഷ്ടീയ ആയുധമാക്കാന്‍ തയ്യാറെടുക്കുന്ന സിപിഎമ്മിന് തിരിച്ചടി, തന്റെ കുടുംബത്തിന്റെ ഫോട്ടോവെച്ച് ഫ്‌ലക്‌സ് അടിക്കരുതെന്ന് ഹനീഫയുടെ ഭാര്യ

കോണ്‍ഗ്രസ് ഗ്രൂപ്പ് വൈരത്തിന്റെ പ്രതിഫലനമായി ചാവക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫ കൊല്ലപ്പെട്ട സംഭവം രാഷ്ടീയ ആയുധമാക്കാന്‍ തയ്യാറെടുക്കുന്ന സിപിഎമ്മിന് തിരിച്ചടി. ഇനി തന്റെ കുടുംബത്തിന്റെ ഫോട്ടോവെച്ച് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ അടിച്ച് പ്രദര്‍ശിപ്പിക്കരുതെന്ന കഴിഞ്ഞ ദിവസം ഹനീഫയുടെ വീട് സന്ദര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് ഹനീഫയുടെ ഭാര്യ ഷഫ്‌ന ആവശ്യപ്പെട്ടു.ഡിവൈഎഫ് ഐക്കാര്‍ വ്യാപകമായി തന്റെ പെണ്‍മക്കളുടേയും കുടുംബത്തിന്റെയും ഫോട്ടോവെച്ച ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നഗരത്തിലും പല ഭാഗത്തും പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്.ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് ദയവായി പ്രവര്‍ത്തകരെ പിന്തിരിപ്പിക്കണം. പെണ്‍കുട്ടികളുടെ ഫോട്ടോ പ്രഗര്‍ശിപ്പിക്കുന്നതില്‍ തന്റെ കുടുംബത്തിന് പ്രതിഷേധമുണ്ടെന്നും ഹനീഫയുടെ ഭാര്യ കോടിയേരിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
മരിച്ച് കിടക്കുന്ന തന്റെ ഭര്‍ത്താവിന്റെ ഫോട്ടോയും പിഞ്ചുപെണ്‍മക്കളുടെ ഫോട്ടോയും വഴിനീളെ പ്രദര്‍ശിപ്പിച്ച് രാഷ്ടീയ മുതലെടുപ്പിനുവേണ്ടി ശ്രമിക്കുന്നത് തടയാന്‍ നടപടിയുണ്ടാകളമെന്നും ഹനീഫയുടെ ഭാര്യ ഷഫ്‌ന കോടിയേരിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
ഹനീഫയുടെ മക്കളായ ഹസ്‌ന(9),ഹന്ന(7),ഹയ്യ(5)മൂന്ന് മാസം പ്രായമായ ഫാമിയ എന്നീ നാല് പെണ്‍മക്കളുടെ ഫോട്ടോപതിച്ച ഫ്‌ലകസുകളാണ് ഡിവെഎഫ്‌ഐ തെരുവുകളില്‍ പ്രദര്‍ശിപ്പിച്ചത്. ഹനീഫയുടെ അമ്മയും ഇതേ പരാതി കോടിയേരിക്ക് മുന്നില്‍ ആവര്‍ത്തിച്ചു. പ്രശ്‌നപരിഹാരം ഉറപ്പു നല്‍കിയാണ് കോടിയേരി മടങ്ങിയത്. ആരുടേയും വികാരങ്ങള്‍ഡ വ്രണപ്പെടുത്താതെ പ്രശ്‌നം സമൂഹത്തില്‍ ചര്‍ച്ചയാക്കുമെന്നും കോടിയേരി പറഞ്ഞു.
ഹനീഫാ വധം രാഷ്ടീയ ആയുധമാക്കാനാണ് സിപിഎമ്മിന്റെ ശ്രമം. കഴിഞ്ഞ ദിവസം കോടയേിരിക്ക് മുന്നേ പിണറായിയും ഹനീഫയുടെ വീട് സന്ദര്‍ശിച്ചിരുന്നു. ടിപി ചന്ദ്രശേഖരന്‍ വധം കോണ്‍ഗ്രസ് രാഷ്ടീയ ആയുധമാക്കിയതുപോലെ ഹനീഫ വധം കോണ്‍ഗ്രസിനെ നേരിടാന്‍ സിപിഎം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha