രാജ്യത്തെ ആദ്യ സൗരോര്‍ജ വിമാനത്താവളമായി നെടുമ്പാശ്ശേരി

പൂര്‍ണമായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന ഖ്യാതി ഇന്നുമുതല്‍ നെടുമ്പാശേരി വിമാനത്താവളത്തിനു സ്വന്തം. രാജ്യാന്തര വിമാനത്താവളത്തില്‍ സ്ഥാപിച്ച സൗരോര്‍ജ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. റണ്‍വേയോടു ചേര്‍ന്ന ഭൂമിയില്‍ 42,000 സോളര്‍ പാനലുകളാണ് പദ്ധതിക്കുവേണ്ടി അണിനിരത്തിയിരിക്കുന്നത്.
സോളാര്‍ പാടം പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഗ്രീന്‍ എയര്‍പോര്‍ട്ടുകളുടെ പട്ടികയിലെ രാജ്യത്തെ ആദ്യത്തേതെന്ന സ്ഥാനമാണ് കൊച്ചിയുടെ സ്വന്തം രാജ്യാന്തര വിമാനത്താവളം സ്വന്തമാക്കാന്‍ പോകുന്നത്. വിമാനത്താവളത്തിന്റെ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം ഇന്നു മുതല്‍ പൂര്‍ണമായും സൗരോര്‍ജത്തിലേക്കു മാറും. ഊര്‍ജസ്രോതസാകുന്ന 42,000 പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത് 45 ഏക്കറിലാണ്. ഇവയ്ക്കായി ചെലവിട്ടതാകട്ടെ 62 കോടി രൂപയും. 12 മെഗാവാട്ട് വൈദ്യുതി ഇവയില്‍ നിന്ന് ഉത്പാദിപ്പിക്കാം.
സിയാലിനു പ്രതിദിനം വേണ്ടി വരുന്നത് അരലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. സൗരോര്‍ജ പദ്ധതി പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ ദിവസേന 2000 മുതല്‍ 3000 വരെ യൂണിറ്റ് വൈദ്യുതി മിച്ചം പിടിക്കാനാകും. മിച്ചം വരുന്ന വൈദ്യുതി കെഎസ്ഇബിയ്ക്കു വില്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങി കഴിഞ്ഞു. രണ്ട് വര്‍ഷം മുന്‍പ് 100 കിലോവാട്ടിന്റെ ചെറുപദ്ധതിയിലൂടെയാണ് സിയാല്‍ വൈദ്യുതി ഉത്പാദന മേഖലയിലേക്കു കടന്നു വന്നത്.
പുതിയ സൗരോര്‍ജ പാടം ഇന്നു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ ഊര്‍ജ ഉല്‍പ്പാദനത്തിന്റെ മറ്റു മേഖലകളിലേക്കു കടന്നു ചെല്ലാനുള്ള തയാറെടുപ്പില്‍ കൂടിയാണ് സിയാല്‍. എട്ട് ജലവൈദ്യുതപദ്ധതികള്‍ ഒരുക്കാനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. ആദ്യത്തേത് മൂന്നുമാസത്തിനകം കോഴിക്കോട് അരിപ്പാറ വെള്ളച്ചാട്ടത്തില്‍ തുടങ്ങും. വൈദ്യുതിയില്‍ നിന്ന് സാമ്പത്തികലാഭമെന്ന സാധ്യതകൂടിയാണ് സിയാല്‍ മുന്നോട്ടു വയ്ക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha