സുധീരന്റെ ഇടപെടല്‍, ഹനീഫ വധക്കേസില്‍ രണ്ട് പ്രതികളെ കൂടി പോലീസ് പിടികൂടി

ഹനീഫ വധക്കേസില്‍ രണ്ട് പ്രതികളെ കൂടി പോലീസ് പിടികൂടി. ആബിദ്, സിദ്ദിഖ്, ഷാഫി എന്നിവരാണ് പിടിയിലായത്. ആബിദ്, സിദ്ദിഖ് എന്നിവരെ ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് പിടികൂടിയത്. ഷാഫി എന്നയാളെ മലപ്പുറം, തുശ്ശൂര്‍ ജില്ല അതിര്‍ത്തിയിലെ ലോഡ്ജില്‍ നിന്നാണ് പിടികൂടിയത്. കൊലയാളി സംഘത്തെ സഹായിച്ച കുറ്റത്തിനാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന മൂന്ന് പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞിരുന്നു. ഒന്നാം പ്രതി ഷമീര്‍, മൂന്നാം പ്രതി അന്‍സാര്‍, അഞ്ചാം പ്രതി അഫ്‌സല്‍ എന്നിവരെയാണ് സാക്ഷികള്‍ തിരിച്ചറിഞ്ഞത്. ഹനീഫയെ കൊന്നവര്‍ പാര്‍ട്ടിയിലുണ്ടാവില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞിരുന്നു. അതേസമയം ഹനീഫയുടെ കുടുംബത്തിന് സംരക്ഷണം നല്‍കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഹനീഫയുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു കോടിയേരി പ്രതികരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha