മുഖ്യമന്ത്രി എജിയുമായി കൂടിക്കാഴ്ച നടത്തി, എം.കെ. മുനീര്‍ അടക്കമുള്ള മന്ത്രിമാര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയും കൂടിക്കാഴ്ച നടത്തി. പഞ്ചായത്തുകളുടെയും കോര്‍പ്പറേഷനുകളുടെയും വിഭജനം റദ്ദാക്കിയ സിംഗിള്‍ ബഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് കൂടിക്കാഴ്ച്ച നടത്തിയത്.
ഇന്നു രാവിലെ ആലുവ പാലസിലായിരുന്നു കൂടിക്കാഴ്ച. എം.കെ. മുനീര്‍ അടക്കമുള്ള മന്ത്രിമാര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോടതി തീരുമാനം അനുസരിക്കുമെന്നു മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. പുനര്‍വിഭജനം അനുസരിച്ചു തിരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ല. കോടതി തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha