മസ്തിഷ്‌ക രക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയിലായ കാര്‍ട്ടൂണിസ്റ്റ് ടോംസിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു

ബോബനും മോളിയും എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിലൂടെ മലയാളിയുടെ മനസില്‍ ഇടംനേടിയ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടോംസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കടുത്ത മസ്തിഷ്‌ക രക്തസ്രാവത്തെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോട്ടയം മുട്ടമ്പലത്തെ വസതിയില്‍നിന്നു അബോധാവസ്ഥയില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് ആശുപത്രിയിലേക്കു മാറ്റിയത്. 86 വയസുണ്ട്. കഴിഞ്ഞ കുറേ നാളുകളായി കോട്ടയം എസ്എച്ച് മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം മസ്തിഷ്‌ക ആഘാതത്തെത്തുടര്‍ന്നു അത്യാസന്നനിലയില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആശുപത്രിയില്‍ എത്തിയശേഷം പക്ഷാഘാതവുമുണ്ടായി. മെഡിക്കല്‍ വിഭാഗത്തിലെ തിവ്രപരിചരണ വിഭാഗത്തില്‍നിന്നു ഇന്നലെ വൈകുന്നേരത്തോടെ ന്യൂറോ വിഭാഗം ഐസിയുവിലേക്കു മാറ്റിയിട്ടുണ്ട്. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ടോംസ് കഴിഞ്ഞ കുറേനാളുകളായി വിശ്രമ ജീവിതത്തിലായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha