തദ്ദേശ തെരഞ്ഞെടുപ്പ്: കോടതി തീരുമാനം അംഗീകരിക്കുമെന്ന് കെ.സി ജോസഫ്

എല്ലാം കോടതി പറയും പോലെ തന്നെ. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പുനര്‍വിഭജനം അനുസരിച്ച് നടത്തണമെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മന്ത്രി കെ.സി ജോസഫ്. എന്നാല്‍ കോടതി തീരുമാനം എന്തായാലും അംഗീകരിക്കും. തെരഞ്ഞെടുപ്പ് എത്രയും വേഗം നടത്തുകയെന്നതാണ് സര്‍ക്കാരിന്റെ തീരുമാനം. അതില്‍ നിന്ന് പിന്നോട്ടില്ലെന്നും കെ.സി ജോസഫ് പറഞ്ഞു.
അതേസമയം, മുന്‍ നിശ്ചയിച്ച പ്രകാരം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടുപോകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ കെ.ശശിധരന്‍ നായര്‍ അറിയിച്ചു. 2010ലെ തെരഞ്ഞെടുപ്പ് മാനദണ്ഡമാക്കിയാല്‍ സര്‍ക്കാര്‍ പറഞ്ഞപോലെ നവംബര്‍ ഒന്നിനകം തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാം. ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം അടക്കമുള്ള നടപടികള്‍ വിലക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.
തെരഞ്ഞെടുപ്പ് പ്രതിസന്ധി സംബന്ധിച്ച് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഇന്ന് ആലുവാ പാലസില്‍ അഡ്വക്കേറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പഞ്ചായത്ത് വിഭജനം റദ്ദാക്കിയ വിധിക്കെതിരെ സ്‌റ്റേ കിട്ടാത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പുമായി മുന്നോട്ടു പോകാന്‍ അനുമതി തേടി സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഇന്ന് കോടതി വാദം കേള്‍ക്കാനിരിക്കേയാണ് എ.ജിയുമായുള്ള കൂടിക്കാഴ്ച.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha