പഞ്ചായത്ത് തെരഞ്ഞെടുപ്പ് നവംബറില്‍ നടത്താമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍

പുതുക്കിയ വാര്‍ഡ് വിഭജനം അടിസ്ഥാനമാക്കിയുള്ള തദ്ദേശ തിരഞ്ഞെടുപ്പ് നവംബറില്‍ നടത്താമെന്ന് സര്‍ക്കാര്‍ യെ അറിയിച്ചു. 2010ലെ വാര്‍ഡ് വിഭജനം അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തുക അസാദ്ധ്യമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തദ്ദേശ വാര്‍ഡുകള്‍ വിഭജിച്ചത് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
2010ലെ വാര്‍ഡ് വിഭജനം 2001ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാല്‍,? ജനസംഖ്യയില്‍ ആനുപാതിക മാറ്റം വന്നിട്ടുണ്ട്. അതിനാല്‍ 2011ലെ സെന്‍സസ് പ്രകാരം വാര്‍ഡുകള്‍ വിഭജിക്കാന്‍ അനുവദിക്കണം. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്താല്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് 86 ദിവസം മതിയെന്നും സര്‍ക്കാര്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് നടത്താന്‍ ആറു മാസം വേണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് സര്‍ക്കാര്‍ തള്ളി. കമ്മിഷന്റെ വാദം തെറ്റാണ്. 2010ല്‍ 978 വാര്‍ഡുകള്‍ വിഭജിച്ചത് 68 ദിവസം കൊണ്ടു മാത്രമാണ്. ഇത്തവണ 204 വാര്‍ഡുകളാണ് വിഭജിക്കുന്നത്. ഇതിന് 51 ദിവസം മതിയാവും. വാര്‍ഡ് വിഭജനം വേഗത്തില്‍ തീര്‍ക്കുന്നതിന് അന്പത് ഉദ്യോഗസ്ഥരെ കൂടുതല്‍ നിയമിക്കാമെന്നും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതേസമയം, തിരഞ്ഞെടുപ്പ് നടത്താന്‍ ആറു മാസം സമയം വേണമെന്ന നിലപാട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവര്‍ത്തിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha