കമ്മീഷന്‍ കിട്ടിയില്ല; വിഴിഞ്ഞം കരാര്‍ ചടങ്ങില്‍ ലീഗ് വിട്ട് നിന്നു; മൊത്തം കമ്മീഷനായി മറിഞ്ഞത് നൂറ് കോടി; മോഡിയുമായി ബന്ധമുള്ള അദാനിയെ ഇറക്കിയതിലും പരാതി

വിഴിഞ്ഞം കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കിയതിലൂടെ കിട്ടിയ കമ്മീഷന്റെ വിഹിതം ലീഗിന് കിട്ടിയില്ല. തുടര്‍ന്നാണ് കരാര്‍ ഒപ്പിടാന്‍ അദാനി വന്ന ചടങ്ങില്‍ നിന്നും ലീഗ് മന്ത്രിമാര്‍ വിട്ട് നിന്നത്. ഏകദേശം നൂറ് കോടിയോളം രൂപ കമ്മീഷന്‍ ഇനത്തില്‍ ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇത് സര്‍ക്കാരിലെ പ്രമുഖനും മറ്റ് ചിലരും പാര്‍ട്ടിക്കാരും പങ്കിട്ടെടുത്തു. പ്രതിപക്ഷത്തിനും കാര്യമായി ഒന്നും ലഭിച്ചില്ല. അതാണ് പദ്ധതിയെ എതിര്‍ക്കാതെ കരാറിലെ വ്യവസ്ഥകളെ എതിര്‍ത്തവര്‍ ചടങ്ങില്‍ നിന്ന് മാറിനിന്നതെന്നറിയുന്നു.
കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലൊന്നും ലീഗ് മന്ത്രിമാരെ പങ്കെടുപ്പിച്ചിരുന്നില്ല. അതിലും അവര്‍ക്ക് കടുത്ത എതിര്‍പ്പായിരുന്നു. മാത്രമല്ല നരേന്ദ്രമോദിയുമായും ബി.ജെ.പിയുമായും അടുത്ത ബന്ധമുള്ള അദാനിയുമായി സര്‍ക്കാര്‍ അടുക്കുന്നതും ലീഗിന് ഇഷ്ടപ്പെട്ടിട്ടില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ കോണ്‍ഗ്രസും ഉമ്മന്‍ചാണ്ടിയും സംരക്ഷിക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. ലീഗിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് വാര്‍ഡ് വിഭജനം നേരത്തെ നടത്തിയില്ല. അതിനാല്‍ കോടതി ഇടപെട്ട് സംഭവം കുളമായിരിക്കുകയാണ്.
അതേസമയം അഞ്ചാം മന്ത്രി ഉള്‍പ്പെടെ ലീഗിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയ കോണ്‍ഗ്രസ് ഇനി അത് വേണ്ടെന്ന നിലപാടിലാണ്. പ്രത്യേകിച്ച് ഐ ഗ്രൂപ്പ്. പൊതുമാരമത്ത് വകുപ്പിലെ എഞ്ചിനിയറെ മന്ത്രിയോട് ചോദിക്കാതെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സസ്‌പെന്റ് ചെയ്തതും ലീഗിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഐ ഗ്രൂപ്പിന് ലീഗിനെ പൊതുവേ താല്‍പര്യമില്ല. ലീഗിനെ സമ്മര്‍ദ്ദത്തിലാക്കുന്നത് വഴി എ ഗ്രൂപ്പിനെ കൂടെയാണ് ഐ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha