ഇതൊക്കെയെന്ത്, തിരൂര്‍ പോലീസ് സ്‌റ്റേഷനില്‍ യുവാവിനു ക്രൂരമര്‍ദനം!

ഡിജിപി പോലീസിനെ എത്ര ചട്ടം പഠിപ്പിച്ചാലും എന്തു നടക്കണം എന്നു തീരുമാനിക്കുന്നത് സ്റ്റേഷനിലെ ആപ്പീസര്‍മ്മാരാണ്. അവരാകട്ടെ പുതിയ ഡിജിപിയെപ്പോലും അറിയുമെന്ന് തോന്നുന്നില്ല. സെന്‍കുമാര്‍ ചാര്‍ജ്ജെടുത്ത ഉടനെയാണ് കോട്ടയത്ത് സിബി എന്ന യുവാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. അതിനു പിന്നാലെ ഇതാ അടുത്ത സംഭവം, മലപ്പുറം പുല്ലൂര്‍ കല്ലുമാടക്കല്‍ മുസ്തഫ(42)യാണു തിരൂര്‍ പോലീസിന്റെ മര്‍ദനത്തിനിരയായത്. അവശനിലയിലായ ഇദ്ദേഹത്തെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരൂര്‍ എസ്.ഐ: സുമേഷ് സുധാകരന്റെ നേതൃത്വത്തില്‍ ഒമ്പതോളം പോലീസുകാര്‍ മുസ്തഫയെ ലാത്തികൊണ്ടു മര്‍ദിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്‌തെന്നാണു പരാതി. മുസ്തഫയുടെ ഇടതുകണ്ണിനു മുകളില്‍ മാരകമായി മുറിവേറ്റു. തുടയില്‍ ചവിട്ടേറ്റു രക്തം കല്ലിച്ച പാടുണ്ട്. ദേഹമാസകലം ലാത്തിയടിയുടെ അടയാളമുണ്ട്. സുഹൃത്തിന്റെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തതറിഞ്ഞ് സ്‌റ്റേഷനിലെത്തിയ തന്നെ അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നെന്നു മുസ്തഫ ആരോപിച്ചു.
മര്‍ദനമേറ്റ് അവശനായതിനേത്തുടര്‍ന്ന് പോലീസുകാര്‍തന്നെ രാത്രി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കണ്ണിനു മുകളില്‍ ഏഴു തുന്നലുണ്ട്. സ്‌കാനിങ്, എക്‌സ്‌റേ പരിശോധനകള്‍ ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും പോലീസ് കൂട്ടാക്കിയില്ലെന്നും പരാതിയില്‍ പറയുന്നു. കാലിനും നെഞ്ചിനും വേദനയുണ്ടെന്നു പറഞ്ഞെങ്കിലും പോലീസ് രാത്രി മുഴുവന്‍ ലോക്കപ്പിലിട്ടു. ഇന്നലെ ഉച്ചയ്ക്കു 12.30നാണ് വിട്ടയച്ചത്. എന്നാല്‍, മദ്യപിച്ചു ബഹളമുണ്ടാക്കിയതിനാണു മുസ്തഫയെ കസ്റ്റഡിയിലെടുത്തതെന്നു പോലീസ് പറഞ്ഞു. പോലീസ് മര്‍ദനത്തിനെതിരേ അധികൃതര്‍ക്കു പരാതി നല്‍കാനൊരുങ്ങുകയാണു മുസ്തഫ. ആരു ചോദിക്കാന്‍ എന്നതാണ് ചില ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha