പ്രശസ്ത വള്ളംകളി കമന്റേറ്റര്‍ വി.വി.ഗ്രിഗറി അന്തരിച്ചു

പ്രശസ്ത വള്ളംകളി കമന്റേറ്റര്‍ വി.വി.ഗ്രിഗറി അന്തരിച്ചു. 73 വയസായിരുന്നു. ആലപ്പുഴയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ചമ്പക്കുളത്ത് ജനിച്ച വി.വി.ഗ്രിഗറി 1970 മുതലാണ് വള്ളംകളി മത്സരങ്ങള്‍ക്ക് തത്സമയ വിവരണം നല്‍കി വന്നത്. ആലപ്പുഴ ജില്ലാ കോടതിവാര്‍ഡ് വൈപ്പിന്‍മഠത്തില്‍ റിട്ട. യു.പി സ്‌കൂള്‍ അദ്ധ്യാപകനായിരുന്നു ഗ്രിഗറി. 20ാം വയസില്‍ ചമ്പക്കുളം വള്ളംകളിക്ക് കമന്ററി പറഞ്ഞുകൊണ്ടാണ് അദ്ദേഹം രംഗത്തെത്തുന്നത്.
ഇടതടവില്ലാതെ ഒഴുകിയെത്തുന്ന കളിവാക്യങ്ങള്‍ ഗ്രിഗറിയെ വളരെ പെട്ടെന്ന് ശ്രദ്ധേയനാക്കി. 1977ല്‍ മൂലം വള്ളംകളിക്ക് കമന്ററി പറയുന്നതിനിടെയാണ് ആകാശവാണിക്കുവേണ്ടി നെഹ്‌റു ട്രോഫി വിവരണത്തിനായി വിളി വന്നത്. പിന്നീട് കഴിഞ്ഞ 62ാമത് നെഹ്‌റു ട്രോഫി വരെ ആകാശവാണിയുടെ മുഖ്യ കമന്റേറ്റര്‍ ഗ്രിഗറിയായിരുന്നു. നെഹ്‌റു ട്രോഫിയില്‍ ആകാശവാണിക്കുവേണ്ടി ഗ്രിഗറി പറയുന്നതാണ് വേദിയിലും കേള്‍പ്പിക്കാറുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha