കരഞ്ഞുകൊണ്ടിരുന്ന കുട്ടിയുടെ വായ അമ്മ പൊത്തിപിടിച്ചതിനെ തുടര്‍ന്ന് മൂന്നു വയസ്സുകാരി ശ്വാസം മുട്ടി മരിച്ചു

കഠിനമായ പനിയെ തുടര്‍ന്ന് തുടര്‍ച്ചയായി കരഞ്ഞുകൊണ്ടിരുന്ന കുട്ടിയുടെ വായ അമ്മ പൊത്തിപ്പിടിച്ചതിനെ തുടര്‍ന്ന് കുട്ടി ശ്വാസം മുട്ടി മരിച്ചു. ബംഗളൂരു കെ.ജി ഹള്ളിയിലുള്ള മൂന്നു വയസുകാരിയായ റുബിയ കൗസാണ് മരിച്ചത്. പിന്നീട് സംഭവത്തില്‍ ഭയന്ന മാതാവ് നസിയ സുല്‍ത്താന കുട്ടിയുടെ മൃതദേഹം പ്രദേശത്തുള്ള മുസ്ലീം പള്ളിക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു.
മൃതദേഹം കണ്ട് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി നസിയയെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്ത് വരുന്നത്. തുടര്‍ന്ന് അശ്രദ്ധ കാരണമുള്ള കൊലപാതകകുറ്റം ചുമത്തി പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവ് ബംഗളൂര് തന്നെ മാറി താമസിച്ച് വരികയാണ്.
ഡങ്കിപ്പനി ബാധിച്ച കുട്ടിയെ ചികിത്സിക്കാന്‍ പണമില്ലാതെ നസിയ വീട്ടില്‍ തന്നെ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. രോഗത്തിന്റെ അസ്വസ്ഥതയില്‍ കുട്ടി തുടര്‍ച്ചയായി കരയാന്‍ തുടങ്ങി. തുടര്‍ന്ന് കരച്ചില്‍ പുറത്തുള്ളവര്‍ കേള്‍ക്കാതിരിക്കാന്‍ നസിയ കുട്ടിയുടെ വായ പൊത്തിപ്പിടിക്കുകയായിരുന്നു. ശ്വാസംമുട്ടി കുഞ്ഞ് മരിച്ച് കുറച്ച് സമയം കഴിഞ്ഞാണ് നസിയ വിവരം അറിയുന്നത്. തുടര്‍ന്ന് ഇവര്‍ കുട്ടിയുടെ മൃതദേഹം പ്രദേശത്തെ മുസ്ലീം പള്ളിക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha