Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

ദുരൂഹതയുടെ ചുരുളഴിയുന്നു... മോഡലുകൾക്ക് ദുരുദ്ദേശ്യത്തോടെ മദ്യംനല്‍കി! ലഹരിമരുന്ന് നല്‍കി സുന്ദരിമാരെ മയക്കാന്‍ ശ്രമിച്ചു... ആ രാത്രി നമ്പര്‍ 18ല്‍ നടന്നത്?

19 NOVEMBER 2021 08:52 AM IST
മലയാളി വാര്‍ത്ത

മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിനെയും അഞ്ചു ജീവനക്കാരേയും കഴിഞ്ഞ ദിവസം അറസ്റ്റിലായതും ജാമ്യത്തിൽ നിന്നും ഇറങ്ങിയതും.

എന്നാലിപ്പോഴിതാ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. മുൻ മിസ് കേരളയ്ക്കും സുഹൃത്തുക്കൾക്കും നമ്പർ 18 ഹോട്ടൽ ഉടമ റോയിയെ മുൻ പരിചയമുണ്ടെന്ന് പോലീസ്. പോലീസിന്റെ കസ്റ്റഡി അപേക്ഷയിലാണിത് പറയുന്നത്.

ഹോട്ടലിൽ ഡി.ജെ. പാർട്ടിക്കായി ഒത്തുകൂടിയ മുൻ മിസ് കേരള അൻസി കബീർ, മിസ് കേരള മുൻ റണ്ണറപ്പ് അൻജന ഷാജൻ, അബ്ദുൾ റഹ്മാൻ എന്നിവരുമായി റോയി പരിചയം പുതുക്കിയെന്നാണ് അപേക്ഷയിലുള്ളത്. സംഘത്തിലുണ്ടായിരുന്ന കെ.എ. മുഹമ്മദ് ആഷിഖിനെ മാത്രമാണ് റോയി ആദ്യമായി പരിചയപ്പെടുന്നത്.

മുൻ പരിചയം വെച്ച് അൻസി കബീറിനും സുഹൃത്തുക്കൾക്കും ഡി.ജെ. നടന്ന സ്ഥലത്തുവെച്ചോ ഒന്ന്, രണ്ട് നിലയിൽ വെച്ചോ മദ്യമോ മയക്കുമരുന്നോ റോയി കൊടുത്തെന്നാണ് സംശയം. പാർട്ടിയിൽ വെച്ച് ദുരുദ്ദേശ്യത്തോടെ ഇവർക്ക് മദ്യം അമിതമായി റോയി നൽകിയെന്നും പോലീസ് പറയുന്നു. റോയിയുടെ താത്‌പര്യങ്ങൾ നടക്കാതെ വന്നപ്പോൾ വഴക്കുണ്ടാവുകയും മിസ് കേരള അടങ്ങുന്ന സംഘം ഹോട്ടലിൽനിന്ന് പുറത്തേക്ക് പോരുകയുമായിരുന്നെന്നാണ് സംശയം.

 

എന്നാൽ തേവര കണ്ണങ്ങാട്ട് പാലത്തിനടിയിൽ കായലിൽ ക്രൈംബ്രാഞ്ച് തിരച്ചിൽ നടത്തും. അഗ്നിരക്ഷാ സേനയുടെ സ്‌കൂബ ടീമിന്റെ സഹായത്തോടെയാകും ഇത്. ഇതിനായി ക്രൈംബ്രാഞ്ച് സഹായം തേടിയിട്ടുണ്ട്. എന്നാൽ, സി.സി.ടി.വി. ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്ക് കായലിൽ കളഞ്ഞു എന്നത് പോലീസിനെ പറ്റിക്കാൻ പറഞ്ഞതാണോ എന്നും സംശയമുണ്ട്.

ഹോട്ടല്‍ നമ്പര്‍ 18 ഉടമ റോയ് വയലാട്ടില്‍ ഹാജരാക്കിയ ഹാര്‍ഡ് ഡിസ്‌കില്‍ ദൃശ്യങ്ങള്‍ പൂര്‍ണമായും ഇല്ല. ഡിജെ പാര്‍ട്ടി നടന്ന ഒക്ടോബര്‍ 31 ആം തിയതി വൈകുന്നേരം 3 മണി മുതലുള്ള ദൃശ്യങ്ങളാണ് ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും നശിപ്പിച്ചത്. രണ്ട് ഹാര്‍ഡ് ഡിസ്‌ക്കുകളാണ് റോയ് പൊലീസിന് മുന്നില്‍ ഹാജരാക്കേണ്ടിയിരുന്നത്.

ഇതില്‍ ഒന്നില്‍ ഹോട്ടലിന്റെ ഹാളിലേയും പാര്‍ക്കിംഗ് ഗ്രൗണ്ടിലേയും ദൃശ്യങ്ങളാണ്. ഈ ഹാര്‍ഡ് ഡിസ്‌കാണ് ഹോട്ടല്‍ ജീവനക്കാരായ വിഷണു കുമാര്‍, എംബി മെല്‍വിന്‍ എന്നിവര്‍ റോയിയുടെ നിര്‍ദേശ പ്രകാരം കായലില്‍ എറിഞ്ഞ് നശിപ്പിച്ചത്. മറ്റൊന്നില്‍ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ച ഹാളിലെ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്.

 

ഇത് റോയ് പൊലീസിന് മുന്നില്‍ ഹാരജാക്കിയെങ്കിലും അതില്‍ അപകടം നടന്ന ദിവസത്തെ പൂര്‍ണ്ണമായ ദൃശ്യങ്ങള്‍ ഇല്ല. മൂന്ന് മണി തൊട്ടുള്ള ദൃശ്യങ്ങളാണ് അപ്രത്യക്ഷമായത്. ദൃശ്യങ്ങള്‍ മായ്ച്ചുകളയുകയോ അല്ലെങ്കില്‍ സിസിടിവി ക്യാമറ ഓഫ് ചെയ്തതോ ആയിരിക്കാമെന്നാണ് പൊലീസ് നിഗമനം.

അതേസമയം അപകടം നടന്ന നവംബര്‍ ഒന്നിന് ഒരാഴ്ച മുന്നേ ഇവിടെ പ്രമുഖ ഫാഷന്‍ കൊറിയോഗ്രാഫറുടെ നേതൃത്വത്തില്‍ പാര്‍ട്ടി നടന്നതായാണ് വിവരം. അങ്ങനെയൊരന്വേഷണത്തിലേക്ക് കടക്കാതിരിക്കാന്‍ പോലീസിന് മേലുദ്യോഗസ്ഥരില്‍നിന്ന് സമ്മര്‍ദമുണ്ട്.

എന്നാൽ എക്സൈസ് കമ്മിഷണര്‍ തന്നെ ഹോട്ടലിനെതിരേ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ ശക്തമായ അന്വേഷണത്തിന് എക്സൈസിന് പ്രയാസമില്ല. ഹോട്ടലില്‍ നടന്ന സംഭവങ്ങളെ കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മട്ടാഞ്ചേരി റേഞ്ച് ഇന്‍സ്‌പെക്ടറെയാണ് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.

പാലാരിവട്ടം ബൈപ്പാസില്‍ നടന്ന അപകടത്തില്‍ മുന്‍ മിസ് കേരള അന്‍സി കബീര്‍ (25), മിസ് കേരള മുന്‍ റണ്ണറപ്പ് അന്‍ജന ഷാജന്‍ (24) എന്നിവര്‍ സംഭവസ്ഥലത്തും കെ.എ. മുഹമ്മദ് ആഷിഖ് (25) പിന്നീടും മരിച്ചിരുന്നു. കാര്‍ ഓടിച്ചിരുന്ന റഹ്‌മാന്‍ മാത്രമാണ് സംഭവത്തിൽ രക്ഷപ്പെട്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹോ ഇപ്പോൾ ഇങ്ങനെ ആയോ ..? 'ശ്രീനന്ദ ബാരിക്കേഡ് മറികടന്ന് ഇറങ്ങി; വഴക്കു പറഞ്ഞ് കയറ്റി'; വീണ്ടും പോയി ബന്ധുക്കൾ ഇപ്പോൾ പറയുന്നത്..!  (1 hour ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! വീണ ക്ലീന്‍ സ്വീപ്പ് പട്ടാഭിഷേകമെന്ന്..! ഉവ്വ തെക്കോട്ട് നോക്കി ഇരിക്ക്..!  (2 hours ago)

UAE താമസിക്കുന്നവർ സൂക്ഷിക്കൂ മാറിമറിഞ്ഞ് കാലാവസ്ഥ പുറത്തിറങ്ങുമ്പോൾ കരുതൽ വേണം..! 3 പ്രവാസികൾ മരിച്ചു  (2 hours ago)

പിണറായി കണ്ടംവഴി ഓടും ധർമ്മടത്ത് കൂട്ട തോൽവി പ്രവചനം ഇങ്ങനെ  (2 hours ago)

വന്ദേഭാരതിന് നേരെ തുരു തുരാ കല്ലേറ്..!C 1 കോച്ച് തകർന്നു ജനൽച്ചില്ലു പിള്ളർന്നു..! CRPF-വമ്പൻ നീക്കം  (2 hours ago)

സ്ട്രോങ്ങ് റൂം കുത്തിത്തുറക്കാൻ നീക്കം ..തോക്ക് ചൂണ്ടി കേന്ദ്ര സേന. കളക്ടർ കരഞ്ഞ് പറഞ്ഞ് ഒടുവിൽ ത്രിബിൾ പൂട്ട്  (2 hours ago)

10 ലക്ഷം കിട്ടി ദല്ലാൾ നന്ദകുമാർ അടിച്ച് നിന്റെ പണിക്കുറ്റം തീര്‍ക്കും; വനിതാ നേതാവിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശോഭ  (2 hours ago)

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി  (3 hours ago)

കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി; ശോഭ സുരേന്ദ്രനെതിരെ പരാതി നല്‍കി ബിജെപി നേതാവ്  (4 hours ago)

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (6 hours ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (7 hours ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (8 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (9 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (9 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (9 hours ago)

Malayali Vartha Recommends