ഓണത്തിന് ബംഗളൂരുവില്‍ നിന്നും സ്‌പെഷ്യല്‍ ട്രെയിന്‍

ഓണത്തിനു ബെംഗളൂരു കൊച്ചുവേളി റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. 26നു രാത്രി ഏഴിനു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് പകല്‍ 11.15ന് കൊച്ചുവേളിയിലെത്തും. തിരിച്ച് ട്രെയിന്‍ 27നു രാത്രി 8.15നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 11.15ന് കെആര്‍ പുരത്തെത്തും. വൈറ്റ് ഫീല്‍ഡ്, ബംഗാര്‍പേട്ട്, സേലം, ഈറോഡ്, പോത്തന്നൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്. റിസര്‍വേഷന്‍ ഓണ്‍ലൈന്‍ വഴി മാത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha