തെരുവ്‌നായ ശല്യം നിയന്ത്രിക്കാനാകാതെ സര്‍ക്കാര്‍, തെരുവ് നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് എ.എസ്.ഐ മരിച്ചു

തെരുവ് നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് എ.എസ്.ഐ മരിച്ചു. കൊല്ലം ശക്തികുളങ്ങര സ്‌റ്റേഷനിലെ എ. എസ്. ഐ രഞ്ജിത് (42) ആണ് മരിച്ചത്. തെരുവ്‌നായ കുറുക്ക് ചാടിയതിനെത്തുടര്‍ന്ന് ബുള്ളറ്റ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് മരണം സംഭവിച്ചത്. ശക്തികുളങ്ങരയില്‍ നിന്ന് ഇന്നലെ രാത്രി 9.30ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങും വഴി തഴവ വളാലില്‍ ജംഗ്ഷനില്‍ വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കില്‍ നിന്ന് റോഡില്‍ തെറിച്ചു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു.
തെരുവ് നായ രൂക്ഷമായതിനെ തുടര്‍ന്ന് സ്ഥലത്ത് പ്രതിഷേധവുമയി നാട്ടുകാര്‍ രംഗത്തെത്തി. സംസ്ഥാനത്ത് തെരുവ് നായയുടെ കടിയേറ്റും കുറുകേ ചാടിയും മരിക്കുന്നവര്‍ നിരവധിയാണ്. തെരുവ് നായയെ കൊല്ലുന്നതിനെതിരെ സെലിബ്രിറ്റികളടക്കമുള്ളവര്‍ രംഗത്തെത്തിയത് സര്‍ക്കാരിന് പ്രതിസന്ധിയായിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha