സ്വകാര്യ ബസ് ബൈക്കിലിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

സ്വകാര്യ ബസ് ബൈക്കിലിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. പഴയന്നൂര്‍ ചേലക്കര റോഡില്‍ ചേലക്കോടിനടുത്ത് ഇന്ന് രാവിലെയാണ് അപകടം. പഴയന്നൂര്‍ തെക്കത്തേറ വേട്ടേക്കരന്‍കാവ് മഠം സുബ്രഹ്മണിയുടെ മകന്‍ ഗണേശന്‍ (19), കല്ലേപ്പാടം ഹരി നിവാസില്‍ ഹരിദാസിന്റെ മകന്‍ നായര്‍ കൃഷ്ണദാസ് (19) എന്നിവരാണ് മരിച്ചത്. ഇരുവരും തൃശൂര്‍ കോലഴി ചിന്മയ കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥികളാണ്. രണ്ടു പേരും തല്‍ക്ഷണം മരിച്ചു. മൃതദേഹം ചേലക്കര ഗവ. ആശുപത്രി മോര്‍ച്ചറിയില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha