എ ഗ്രൂപ്പായാലും, ഐ ഗ്രൂപ്പായാലും ഹനീഫ വധക്കേസിലെ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

ഹനീഫ വധക്കേസിലെ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഹനീഫയുടെ വീട് സന്ദര്‍ശിക്കാനത്തെിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കൊലപാതകം കോണ്‍ഗ്രസ് നയമല്ല. ഗ്രൂപ് വഴക്കിനെ തുടര്‍ന്നായാലും അല്ലെങ്കിലും കൊലപാതകം ആവര്‍ത്തിക്കപ്പെടരുത്. ആരോപണം നേരിടുന്ന സി.എന്‍. ബാലകൃഷ്ണനെതിരെ നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.
സി.എന്‍. ബാലകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ ഗുരുവായൂരിലെ പരിപാടി ബഹിഷ്‌കരിച്ചതിനെക്കുറിച്ചും പ്രതികരിച്ചില്ല. ഗോപപ്രതാപനെതിരായ ആപരോപണത്തിലും അന്വേഷണത്തിലിരിക്കുന്ന വിഷയമായതിനാല്‍ മറുപടി പറയുന്നില്ലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഹനീഫയുടെ കുടുംബത്തിന്റെ പരാതികളെക്കുറിച്ചും അദ്ദേഹം മൗനം പാലിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha