അധ്യാപക പാക്കേജിന് ഹൈകോടതി സ്‌റ്റേ

സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകരുടെ സംരക്ഷണവും അധികമുള്ളവരുടെ പുനര്‍വിന്യാസവും വ്യവസ്ഥ ചെയ്യുന്ന അധ്യാപക പാക്കേജ് ഹൈകോടതി സ്‌റ്റേ ചെയ്തു. അധ്യാപക പാക്കേജ് നടപ്പാക്കിക്കൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലെ പല വ്യവസ്ഥകളും കേന്ദ്ര വിദ്യാഭ്യാസ നയവുമായി പൊരുത്തപ്പെടാത്തതാണെന്ന് ഹൈകോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തതയും ആശയക്കുഴപ്പവുമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പാക്കേജിലെ ചില വ്യവസ്ഥകള്‍ ചോദ്യം ചെയ്ത് കൊല്ലം മീയണ്ണൂര്‍ എസ്.കെ.വി എല്‍.പി സ്‌കൂള്‍ മാനേജര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ അധ്യാപക പാക്കേജ് സ്‌റ്റേ ചെയ്തത്.
അധ്യാപക പാക്കേജില്‍ പ്രഖ്യാപിച്ച അധ്യാപക ഫവിദ്യാര്‍ഥി അനുപാതം, സംരക്ഷിത അധ്യാപകരുടെ പുനര്‍വിന്യാസം എന്നിവ ചോദ്യം ചെയ്താണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha