സംഗീത സംവിധായകന്‍ എ.ജെ. ജോസഫ് അന്തരിച്ചു

സംഗീത സംവിധായകന്‍ എ.ജെ. ജോസഫ് (ഗിറ്റാര്‍ ജോസഫ്) അന്തരിച്ചു. കോട്ടയത്തായിരുന്നു അന്ത്യം. കുഞ്ഞാറ്റക്കിളി, കാണാക്കുയില്‍, ഈ കൈകളില്‍, നാട്ടുവിശേഷം, കടല്‍ക്കാക്ക തുടങ്ങിയ അഞ്ചു ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ഒരേ സ്വരം ഒരേ നിറം..., ഒരു ശൂന്യസന്ധ്യാംബരം..., ആകാശഗംഗാതീരത്തിനപ്പുറം..., യഹൂദിയായിലെ ഒരു ഗ്രാമത്തില്‍..., കാവല്‍ മാലാഖമാരെ... എന്നിങ്ങനെ ശ്രദ്ധേയ ഗാനങ്ങള്‍ക്കു സംഗീതം നല്‍കിയിട്ടുണ്ട്.
എന്‍.എന്‍. പിള്ളയുടെ നാടകട്രൂപ്പില്‍ ഗിറ്റാറിസ്റ്റായി തുടങ്ങിയതാണ് ജോസഫിന്റെ സംഗീതജീവിതം. അങ്ങനെയാണു ഗിറ്റാര്‍ ജോസഫ് എന്ന വിളിപ്പേരുണ്ടായതും. പേരില്‍ ഗിറ്റാര്‍ ഉണ്ടെങ്കിലും ഒട്ടുമിക്ക സംഗീതോപകരണങ്ങളും ഇദ്ദേഹത്തിനു വഴങ്ങും. വര്‍ഷങ്ങളോളം സംഗീത സ്‌കൂള്‍ നടത്തി. കോട്ടയം ലൂര്‍ദ് പള്ളിയിലെ ക്വയര്‍ മാസ്റ്ററായിരുന്നു. കസെറ്റുകളുടെയും സിനിമകളുടെയും കാലം കഴിഞ്ഞ് വര്‍ഷങ്ങളായി സംഗീതസ്‌കൂള്‍ നടത്തുകയായിരുന്നു ജോസഫ്. ചെന്നൈയില്‍ \'കടല്‍കാക്ക\' എന്ന ചിത്രത്തിന്റെ ഗാന റിക്കോര്‍ഡിങ്ങിനിടെ അണിയറ പ്രവര്‍ത്തകരുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നു നാട്ടിലേക്കു മടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha